പല്ലും നഖവും ഉപയോഗിച്ച് ചെറുക്കും; ഏക സിവില്‍ കോഡിനെതിരെ കടുത്ത എതിര്‍പ്പുമായി മുസ്ലിം വ്യക്തി നിയമ ബോര്‍ഡ്

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 28 ജൂണ്‍ 2023 (09:23 IST)
ഏക സിവില്‍ കോഡിനെതിരെ കടുത്ത എതിര്‍പ്പുമായി മുസ്ലിം വ്യക്തി നിയമ ബോര്‍ഡ്. പല്ലും നഖവും ഉപയോഗിച്ച് ചെറുക്കുമെന്നും ഏക സിവില്‍ കോഡ് എല്ലാ വിഭാഗങ്ങളെയും ബാധിക്കുന്ന ഗുരുതര പ്രശ്‌നമാണെന്നും മുസ്ലിം വ്യക്തി നിയമ ബോര്‍ഡ് വ്യക്തമാക്കി. ഒരു രാജ്യത്ത് രണ്ട് നിയമങ്ങള്‍ എങ്ങനെ സാധ്യമാകുമെന്ന് പറഞ്ഞുകൊണ്ട് രാജ്യത്ത് ഏക സിവില്‍ കോഡ് നടപ്പിലാക്കുമെന്ന സൂചനയും പ്രധാനമന്ത്രി നരേന്ദ്രമോദി മുന്നോട്ടുവച്ചിരുന്നു.

സുപ്രീംകോടതിയും ഏക സിവില്‍ കോഡ് നടപ്പാക്കാനാണ് ആവശ്യപ്പെടുന്നത് എന്നും മോദി പറഞ്ഞു. അതേസമയം രാഷ്ട്രീയനേട്ടത്തിന് വേണ്ടിയിട്ടാണ് പ്രതിപക്ഷം ഏക സിവില്‍ കോഡിനെ എതിര്‍ക്കുന്നതെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :