യുഡിഎഫ് ഏകോപനസമിതി ഇന്ന്; ചെയർമാൻ പദം ഉമ്മൻചാണ്ടി സ്വീകരിച്ചേക്കും

നേതൃത്വത്തിൽ തുടരണമെന്ന് രമേശ് ചെന്നിത്തല ഉമ്മന്‍ ചാണ്ടിയോട് പറഞ്ഞിരുന്നു

നിയമസഭാ തെരഞ്ഞെടുപ്പ് , യുഡിഎഫ് ഏകോപനസമിതി , ഉമ്മന്‍ ചാണ്ടി , രമേശ് ചെന്നിത്തല
തിരുവനന്തപുരം| jibin| Last Modified ബുധന്‍, 8 ജൂണ്‍ 2016 (08:37 IST)
നിയമസഭാ തെരഞ്ഞെടുപ്പ് തോല്‍വിയുടെ കാരണങ്ങള്‍ വിശദമായി പരിശോധിക്കാന്‍ യുഡിഎഫ് ഏകോപനസമിതി യോഗം ഇന്ന് ചേരും. രാവിലെ പത്തരക്ക് കെപിസിസി ആസ്ഥാനമായ ഇന്ദിരഭവനിലാണ് യോഗം.
നേമത്തെ തോല്‍വിയെപ്പറ്റി വിശദമായ ചര്‍ച്ചയും നടക്കുമെങ്കിലും യുഡിഎഫ് ചെയര്‍മാനായി ഉമ്മന്‍ ചാണ്ടിയെ നിശ്ചയിക്കുന്ന തീരുമാനവും ബുധനാഴ്ച ഉണ്ടായേക്കും.

യുഡിഎഫിന്റെ നേതൃത്വത്തിൽ തുടരണമെന്ന് പ്രതിപക്ഷ നേതാവായ ഉമ്മന്‍ ചാണ്ടിയോട് പറഞ്ഞിരുന്നു.
മുസ്‌ലിം ലീഗിനും കേരളാ കോണ്‍ഗ്രസിനും (എം) ഇതേ അഭിപ്രായമാണുള്ളത്.
അതേസമയം, പക്ഷേ തോൽവിയുടെ ധാർമിക ഉത്തരവാദിത്തം കൂടി കണക്കിലെടുത്തു നിയമസഭാകക്ഷി നേതൃത്വം ഒഴിഞ്ഞ സാഹചര്യത്തിൽ മറ്റു പദവി ഏറ്റെടുക്കുന്നതു ശരിയല്ലെന്ന സമീപനത്തിലാണ് ഉമ്മന്‍ ചാണ്ടി.

അതേസമയം യോഗത്തില്‍ തെരഞ്ഞെടുപ്പിലെ തോല്‍‌വി സംബന്ധിച്ച് ചര്‍ച്ച സജീവമാകും. ബി.ജെ.പിയെ നേരിടുന്നതില്‍ സ്വീകരിച്ച തണുപ്പന്‍ സമീപനവും ദോഷകരമായെന്നും ഭൂരിപക്ഷ, ന്യൂനപക്ഷ വോട്ടുകള്‍ എങ്ങനെ ചോര്‍ന്നെന്നും പരിശോധിക്കും. സര്‍ക്കാരിന്റെ അവസാനകാല തീരുമാനങ്ങള്‍ ജനങ്ങളില്‍ സംശയം സൃഷ്ടിച്ചു, ന്യൂനപക്ഷ സമുദായങ്ങളെ ഉന്നമിട്ട് സിപിഎം നടത്തിയ പ്രചാരണം തടയാനായില്ല തുടങ്ങിയവയും പരാജയ കാരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :