സംസ്ഥാനത്തേത് ഒഴിഞ്ഞ ഖജനാവല്ല; തോമസ് ഐസക് നിലപാട് മാറ്റുമെന്നും കാവല്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി

സംസ്ഥാനത്തേത് ഒഴിഞ്ഞ ഖജനാവല്ല; തോമസ് ഐസക് നിലപാട് മാറ്റുമെന്നും കാവല്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം| JOYS JO| Last Modified ചൊവ്വ, 24 മെയ് 2016 (11:12 IST)
സംസ്ഥാനത്തേത് ഒഴിഞ്ഞ ഖജനാവല്ലെന്ന് കാവല്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഇക്കാര്യം ഉടന്‍ മനസ്സിലാകുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലേത് ഒഴിഞ്ഞ ഖജനാവാണെന്ന നിയുക്ത മന്ത്രി ഡോ. തോമസ് ഐസകിന്‍റെ പരാമർശത്തിന് മറുപടിയുമായാണ് ഉമ്മൻചാണ്ടി ഇങ്ങനെ പറഞ്ഞത്.

മന്ത്രിയായി ചുമതലയേൽക്കുന്നതിന് മുമ്പായിരുന്നു നിയുക്ത ധനമന്ത്രി തോമസ് ഐസക് ഈ പ്രസ്താവന നടത്തിയിട്ടുള്ളത്. എന്നാല്‍, ചുമതലയേറ്റ ശേഷം അദ്ദേഹം നിലപാട് മാറ്റുമെന്നും മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി ഉമ്മൻചാണ്ടി പറഞ്ഞു.

സര്‍ക്കാര്‍ ഖജനാവ് കാലിയാണെന്നും അഞ്ചു വര്‍ഷം മുമ്പുണ്ടായിരുന്ന സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് സംസ്ഥാനം ഇപ്പോള്‍ കടന്നുപോകുന്നതെന്നുമായിരുന്നു തോമസ് ഐസക്കിന്റെ പരാമര്‍ശം. ഈ സാഹചര്യത്തില്‍ സംസ്ഥാനത്തിന്റെ സാമ്പത്തികസ്ഥിതി ജനങ്ങള്‍ക്ക് വ്യക്തമാകുന്നതിനായി ധവളപത്രമിറക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :