ലീഗിന് അതൃപ്‌തി; വര്‍ക്കിംഗ് ചെയര്‍മാന്‍ സ്ഥാനം സ്വീകരിക്കില്ല

 യുഡിഎഫ് , ജെഡിയു , മുസ്ലീം ലീഗ് , എംപി വീരേന്ദ്രകുമാര്‍
കോഴിക്കോട്| jibin| Last Modified ബുധന്‍, 23 സെപ്‌റ്റംബര്‍ 2015 (14:30 IST)
യുഡിഎഫ് കോഴിക്കോട് ജില്ലാ കണ്‍വീനര്‍ സ്ഥാനം ജെഡിയുവിനു നല്‍കിയതിന് പകരം വര്‍ക്കിംഗ് ചെയര്‍മാന്‍ സ്ഥാനം
നല്‍കിയതില്‍ എതിര്‍പ്പുമായി മുസ്ലിം ലീഗ്. വര്‍ക്കിംഗ് ചെയര്‍മാന്‍ സ്ഥാനം പാര്‍ട്ടി ഏറ്റുവാങ്ങേണ്ട എന്നും ഇന്നു ഉച്ചയ്ക്കു ശേഷം ചേരുന്ന യുഡിഎഫ് ജില്ലാ നേതൃയോഗത്തില്‍ പാര്‍ട്ടി പ്രതിനിധി പങ്കെടുക്കില്ലെന്നും മുസ്ലീം ലീഗ് നേതൃത്വം വ്യക്തമാക്കി. ഇത് ആദ്യമായാണു വിഷയത്തില്‍ ലീഗ് എതിര്‍പ്പുമായി രംഗത്തുവരുന്നത്.

കഴിഞ്ഞ ദിവസം ചേര്‍ന്ന യുഡിഎഫ് യോഗത്തിലാണു ജെഡിയുവിനു കോഴിക്കോട് ജില്ലാ കണ്‍വീനര്‍ സ്ഥാനം നല്കാന്‍ തീരുമാനിച്ചിരുന്നത്. പാലക്കാട്ടെ എംപി വീരേന്ദ്രകുമാറിന്റെ തോൽവി സംബന്ധിച്ച അന്വേഷണ റിപ്പോർട്ട് പരിഗണിക്കാത്തതിനാല്‍ ഇടഞ്ഞ് നില്‍ക്കുന്ന ജെഡിയുവിന് യുഡിഎഫിന്റെ കോഴിക്കോട് ജില്ലാ കണ്‍വീനര്‍ സ്ഥാനം നല്‍കാന്‍ ഇന്നലെ ചേര്‍ന്ന യോഗത്തില്‍ തീരുമാനിക്കുകയായിരുന്നു.

ഈ തീരുമാനത്തിനെതിരെയാണ് ലീഗ് രംഗത്തെത്തിയത്. കോഴിക്കോട് ജില്ലാ കണ്‍വീനര്‍ സ്ഥാനത്തിനു പകരം വെച്ചുനീട്ടിയ വര്‍ക്കിംഗ് ചെയര്‍മാന്‍ സ്ഥാനം പാര്‍ട്ടി ഏറ്റുവാങ്ങേണ്ട എന്നും മുസ്ലിം ലീഗ് തീരുമാനിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :