ജോയ് തോമസിനെ മാറ്റിയില്ലെങ്കില്‍ പ്രതിഷേധം ശക്തമാക്കും: കോടിയേരി

എല്‍ഡിഎഫ് , കോടിയേരി ബാലകൃഷ്ണന്‍ , യുഡിഎഫ് , കണ്‍സ്യൂമര്‍ഫെഡ്
തിരുവനന്തപുരം:| jibin| Last Modified ബുധന്‍, 23 സെപ്‌റ്റംബര്‍ 2015 (13:34 IST)
കണ്‍സ്യൂമര്‍ഫെഡ് പ്രസിഡന്‍റ് സ്ഥാനത്ത് നിന്ന് ജോയ് തോമസിനെ മാറ്റിയില്ലെങ്കില്‍ എല്‍ഡിഎഫ് പ്രതിഷേധം ശക്തമാക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. അഴിമതിക്കാരായ എല്ലാവരെയും പുറത്താക്കണമെന്നാണ് പാര്‍ട്ടി ആവശ്യമെന്നും അദ്ദേഹം പറഞ്ഞു.

പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബിജെപിയുമായി യുഡിഎഫ് രഹസ്യ ധാരണയുണ്ടാക്കുന്നു. ബിജെപി മുഖ്യശത്രുവായുള്ള മുസ് ലിം ലീഗ് പ്രമേയത്തിന് വിരുദ്ധമാണ് യുഡിഎഫ് നിലപാടെന്നും കോടിയേരി ചൂണ്ടിക്കാട്ടി.

കേരളത്തിന്റെ സ്വപ്‌നപദ്ധതിയായ വിഴിഞ്ഞം തുറുമുഖ പദ്ധതിയെ എൽഡിഎഫ് എതിർക്കുന്നില്ലെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. വ്യവസ്ഥകളില്‍ ദുരൂഹതകള്‍ ബാക്കിയാണ്. ഈ വ്യവസ്‌ഥകളെയാണ് തങ്ങള്‍ എതിര്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

വിഴിഞ്ഞം തുറുമുഖ പദ്ധതി സംബന്ധിച്ച് മുഴുവൻ കാര്യങ്ങളും സംസ്ഥാന സർക്കാർ വെളിപ്പെടുത്തണം. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കെവി തോമസ്, അദാനി കൂട്ടുക്കെട്ടിലാണ് ഈ വ്യവസ്ഥകൾ രൂപപ്പെട്ടതെന്നും കോടിയേരി പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :