ആറോളം ഇടതുപക്ഷ എംഎല്‍എമാര്‍ യുഡിഎഫിലേക്കു വരും: ജോണി നെല്ലൂര്‍

യുഡിഎഫ് ,  ജോണി നെല്ലൂര്‍ , ഇടതുപക്ഷ എംഎല്‍എമാര്‍
കോട്ടയം| jibin| Last Modified ഞായര്‍, 31 മെയ് 2015 (16:48 IST)
ആറോളം ഇടതുപക്ഷ എംഎല്‍എമാര്‍ മധ്യമേഖലാ ജാഥകള്‍ അവസാനിക്കുന്നതോടെ യുഡിഫിലേക്ക് എത്തുമെന്ന് കേരളാ
കോണ്‍ഗ്രസ് -ജേക്കബ് ചെയര്‍മാന്‍ ജോണി നെല്ലൂര്‍. വരുന്ന നിയമസഭാ സമ്മേളനത്തിനു മുമ്പായി ഇക്കാര്യം സംഭവിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ബാര്‍ കോഴക്കേസില്‍ കേരളാ
കോണ്‍ഗ്രസ് (എം) നേതാവും ധനമന്ത്രിയുമായ കെ.എം. മാണിയെ വ്യക്തിഹത്യ നടത്താനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. വിജിലന്‍സ് റിപ്പോര്‍ട്ട് ചോര്‍ത്തുന്നത് ഇടത് ആഭിമുഖ്യമുള്ള പോലീസുകരാണെന്നും ജോണി നെല്ലൂര്‍ പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :