അരുവിക്കരയില്‍ യുഡിഎഫ് വന്‍ ഭൂരിപക്ഷത്തില്‍ വിജയിക്കും: മുഖ്യമന്ത്രി

അരുവിക്കര , യുഡിഎഫ് , ഉമ്മന്‍ചാണ്ടി , രമേശ് ചെന്നിത്തല
ചെന്നൈ| jibin| Last Modified വെള്ളി, 29 മെയ് 2015 (16:23 IST)
അരുവിക്കരയില്‍ യുഡിഎഫ് സ്ഥാനാര്‍ഥി വന്‍ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സ്ഥാനാര്‍ഥി നിര്‍ണയം ഉചിതമായ സമയത്തുണ്ടാകും. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ യാതൊരു തര്‍ക്കവുമില്ലെന്നും ഒറ്റക്കെട്ടായി യുഡിഎഫ് തെരഞ്ഞെടുപ്പിനെ നേരിടുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, അരുവിക്കരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആരാണെന്ന കാര്യത്തില്‍ ആരും തോക്കില്‍ കയറി വെടിവയ്ക്കേണ്ടെന്ന് ആഭ്യന്തരമന്ത്രി പറഞ്ഞു. മുഖ്യമന്ത്രി ഡല്‍ഹിയില്‍ നിന്നും മടങ്ങിയെത്തിയാല്‍ ഉടന്‍ ചര്‍ച്ചകള്‍ തുടങ്ങും. എത്രയും വേഗം സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അന്തരിച്ച മുന്‍ സ്പീക്കര്‍ ജി. കാര്‍ത്തികേയന്റെ ഭാര്യ ഡോ സുലേഖ അരുവിക്കരയില്‍ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായേക്കുമെന്നാണ് ലഭിക്കുന്ന സൂചനകള്‍. നേരത്തെ അരുവിക്കരയില്‍ സ്പീക്കര്‍ ജി കാര്‍ത്തികേയന്റെ സ്മരണ നിലനിര്‍ത്തുന്ന സ്ഥാനാര്‍ത്ഥിയെ നിറുത്തുമെന്ന് കെപിസിസി അധ്യക്ഷന്‍ വിഎം സുധീരന്‍ വ്യക്തമാക്കിയിരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :