തിരുവനന്തപുരം|
jibin|
Last Modified വെള്ളി, 29 മെയ് 2015 (18:12 IST)
അരുവിക്കരയിലെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ അഭിപ്രായ വ്യത്യാസങ്ങളൊന്നും നിലനില്‍ക്കുന്നില്ലെന്നും അരുവിക്കര യുഡിഎഫിന്‍റെ പൊന്നാപുരം കോട്ടയാണെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. എത്രയും പെട്ടെന്ന് സ്ഥാനാര്‍ഥിയ പ്രഖ്യാപിക്കും. കെഎം മാണി ഉള്‍പ്പടെ മുഴുവന്‍ യുഡിഎഫ് നേതാക്കളും അരുവിക്കരയില്‍ പ്രചാരണത്തിന് എത്തുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം; അരുവിക്കരയിലെ യുഡിഎഫ് സ്ഥാനാഥിയെ ഉടൻ തീരുമാനിക്കുമെന്നാണ് വിവരം ലഭിക്കുന്നത്. ഇതിനായി വൈകിട്ട് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും കെപിസിസി പ്രസിഡന്റ് വിഎം സുധീരനും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും ചര്‍ച്ച നടത്തും. സ്ഥാനാർഥിയായി പരിഗണിക്കുന്ന എംടി സുലേഖയുമായും മൂവരും കൂടിക്കാഴ്ച നടത്തും. സുലേഖയെ സ്ഥാനാർഥിയാക്കണമെന്ന നിലപാട് സംസ്ഥാന നേതൃത്വം ഹൈക്കമാന്‍ഡിനെ അറിയിച്ചിട്ടുണ്ട്.