പാവപ്പെട്ട കുടുംബങ്ങളുടെ അക്കൗണ്ടിൽ മാസം 6000 രൂപ, രാഹുൽ ഗാന്ധിയുടെ ന്യായ് പദ്ധതിയുമായി യു‌ഡിഎഫ്

അഭിറാം മനോഹർ| Last Modified ബുധന്‍, 13 ജനുവരി 2021 (17:21 IST)
2019 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് അധ്യക്ഷനായ രാഹുൽ ഗാന്ധി വിഭാവനം ചെയ്‌ത ന്യായ് പദ്ധതി കേരളത്തിലെ നിയമസഭാ പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തി യുഡിഎഫ്. പാവപ്പെട്ട കുടുംബങ്ങളുടെ അക്കൗണ്ടില്‍ മാസം 6000 രൂപ ലഭ്യമാക്കി മിനിമം വരുമാനം ഉറപ്പാക്കുന്നതാണ് ന്യായ് പദ്ധതി.

ന്യായ് പദ്ധതി പൂർണമായി നടപ്പിലാക്കുന്ന സംസ്ഥാനമാക്കി കേരളത്തിനെ മാറ്റുമെന്നാണ് പ്രകടനപത്രികയിലെ യു‌ഡിഎഫ് വാഗ്‌ദാനം. പദ്ധതി ഉപയോഗിച്ച് സംസ്ഥാനത്ത് നിന്ന് ദാരിദ്ര്യം തുടച്ചുനീക്കാൻ സാധിക്കുമെന്നും പ്രതിപക്ഷനേതാവ് രമേശ് ചെത്തിത്തല പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :