പന്തളം|
Last Modified വെള്ളി, 20 നവംബര്‍ 2015 (16:03 IST)
പ്രസിഡന്‍റാകാന്‍ നിന്ന ബി ജെ പി സ്ഥാനാര്‍ത്ഥി യു ഡി എഫിനു വോട്ട് ചെയ്തെങ്കിലും അവസാനം എല്‍ ഡി എഫ് വിജയം നേടി. പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തില്‍
ബി ജെ പിക്ക് അഞ്ച് സീറ്റും എല്‍ ഡി എഫിനു അഞ്ച് സീറ്റും യു ഡി എഫിനു മൂന്ന് സീറ്റും ഒരു സീറ്റ് സ്വതന്ത്രനുമായിരുന്നു ഉണ്ടായിരുന്നത്.
എന്നാല്‍ വോട്ടെടുപ്പിനൊടുവില്‍ സ്വതന്ത്രന്‍റെ പിന്തുണയോടെ ആറ് വോട്ടിനു എല്‍ ഡി എഫ് വിജയം നേടി.
സി പി എം സ്ഥാനാര്‍ത്ഥി ജയന്തി കുമാരിയും കോണ്‍ഗ്രസിലെ ജയാദേവിയും ബി ജെ പിയിലെ രാജമ്മയുമായിരുന്നു മത്സരാര്‍ത്ഥികള്‍.
എന്നാല്‍ ജയാദേവിക്കും രാജമ്മയ്ക്കും നാല് വോട്ടു ലഭിച്ചപ്പോള്‍ അതിലെ ജയാദേവിക്കു ലഭിച്ച ഒരു അധിക വോട്ട് ബി ജെ പി പ്രസിഡന്‍റ് സ്ഥാനാര്‍ത്ഥിയായിരുന്ന രാജമ്മയുടേതായിരുന്നു എന്നതാണു രസകരം.