ഇരിങ്ങാലക്കുട: യു ഡി എഫിനെ ഭാഗ്യം തുണച്ചു

ഇരിങ്ങാലക്കുട| Last Updated: വ്യാഴം, 19 നവം‌ബര്‍ 2015 (13:07 IST)
നഗരസഭ ചെയര്‍പേഴ്സണ്‍ സ്ഥാനത്തേക്ക് കഴിഞ്ഞ ദിവസം നടന്ന വോട്ടെടുപ്പില്‍ ഫലം 'ടൈ' ആയപ്പോള്‍ ഭാഗ്യദേവത യു ഡി എഫിനെ തുണച്ചു. ആകെയുള്ള വോട്ടുകളില്‍ ഇരുവര്‍ക്കും 19 വോട്ടു വീതമാണു ലഭിച്ചത്.

വോട്ടെടുപ്പില്‍ ഇടതുപക്ഷം ജയിക്കുമെന്നായിരുന്നു ഉറപ്പിച്ചത്. എന്നാല്‍ അപ്രതീക്ഷിതമായി ബംഗ്ലാവ് വാര്‍ഡിലെ എല്‍.ഡി.എഫ് അംഗത്തിന്‍റെ വോട്ട് അസാധുവായതോടെയാണു ഫലം സമനിലയിലായത്. തുടര്‍ന്നു നടന്ന നറുക്കെടുപ്പിലൂടെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി നിമ്യ ഷിജു ചെയര്‍പെഴ്സണും യു.ഡി.എഫിലെ തന്നെ രാജേശ്വരി ശിവരാമന്‍ നായര്‍ വൈസ് ചെയര്‍മാനുമായി.

എന്നാല്‍ മൂന്നംഗങ്ങള്‍ മാത്രമുള്ള ബി.ജെ.പി അംഗങ്ങള്‍ അവരുടെ സ്ഥാനാര്‍ത്ഥിക്കു തന്നെ വോട്ടു ചെയ്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :