പഞ്ചായത്തുകളില്‍ 566 ഇടത്ത് എല്‍ ഡി എഫ്, 332 ഇടത്ത് യു ഡി എഫ്, 14 ഇടത്ത് ബി ജെ പി

തിരുവനന്തപുരം| JOYS JOY| Last Updated: വ്യാഴം, 19 നവം‌ബര്‍ 2015 (19:36 IST)
സംസ്ഥാനത്തെ ത്രിതലപഞ്ചായത്തുകളിലെ അധ്യക്ഷസ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് പൂര്‍ത്തിയായപ്പോള്‍ ഇടതുമുന്നണി മുന്നില്‍. 566 ഗ്രാമപഞ്ചായത്തുകളില്‍ അധ്യക്ഷപദവി ഇടതുമുന്നണി നേടിയപ്പോള്‍ 332 പഞ്ചായത്തുകളില്‍ ആണ് യു ഡി എഫ് ഭരണം നേടിയത്. 14 പഞ്ചായത്തുകളില്‍ ബി ജെ പി ഭരിക്കും.

അതേസമയം, മലപ്പുറം ജില്ലയില്‍ അഞ്ചു പഞ്ചായത്തുകളില്‍ ഭരണം നേടിയത് സി പി എം - കോണ്‍ഗ്രസ് മുന്നണിയാണ്. തലസ്ഥാനമായ തിരുവനന്തപുരത്ത് 73 ഗ്രാമപഞ്ചായത്ത് ഭരണം എല്‍ ഡി എഫിനാണ്. യു ഡി എഫിന് 19 പഞ്ചായത്തില്‍ ഭരണം ലഭിച്ചു.

കോഴിക്കോട് ജില്ലയിലെ ഗ്രാമപഞ്ചായത്തുകളില്‍ 35 പഞ്ചായത്തുകളില്‍ എല്‍ ഡി എഫും 28 എണ്ണം യു ഡി എഫിനുമാണ്. ജില്ലയില്‍ ഒരു പഞ്ചായത്തില്‍ ആര്‍ എം പിക്കാണ് ഭരണം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :