ശ്രീനു എസ്|
Last Modified വെള്ളി, 25 ജൂണ്‍ 2021 (19:16 IST)
കരിയിലകൂനയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച സംഭവത്തില്‍ കാണാതായ രണ്ടു യുവതികളുടെ മൃതദേഹവും കണ്ടെത്തി. കൊല്ലം കല്ലുവാതുക്കലില്‍ നവജാത ശിശുവിനെ അപായപ്പെടുത്തിയ മുഖ്യപ്രതിയും കുഞ്ഞിന്റെ മാതാവുമായ രേഷ്മയുടെ ഭര്‍തൃ സഹോദരി പുത്രി ഗ്രീഷ്മയും ഭര്‍തൃ സഹോദരന്റെ ഭാര്യ ആര്യയുമാണ് മരിച്ചത്.
ഇന്നലെ വൈകുന്നേരമാണ് ഇവരോട് ചെദ്യം ചെയ്യലിന് ഹാജരാകാന്‍ പൊലീസ് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ രാവിലെ മുതല്‍ ഇവരെ കാണാതാവുകയായിരുന്നു.
കഴിഞ്ഞ ജനുവരി അഞ്ചിനായിരുന്നു കൊല്ലം പരവൂര്‍ സ്വദേശി സുദര്‍ശനന്‍പിള്ളയുടെ വീട്ടുവളപ്പില്‍ നവജാത ശിശുവിനെ കണ്ടെത്തിയത്. എന്നാല്‍ സുദര്‍ശനന്‍ പിള്ളയുടെ മകള്‍ രേഷ്മയാണ് ഈ ക്രൂരത കാട്ടിയതെന്ന് പൊലീസ് കണ്ടെത്തി. കരിയില ശ്വാസകോശത്തില്‍ കടന്ന് കുഞ്ഞു മരിച്ചിരുന്നു. ഫേസ്ബുക്ക് വഴി പരിചയപ്പെട്ട കാമുകന്റെ നിര്‍ദേശപ്രകാരമായിരുന്നു
രേഷ്മ ഇത് ചെയ്തത്.