ഇരുചക്ര വാഹനങ്ങളുടെ പിന്നില്‍ ഇരുന്ന് സംസാരിച്ചാല്‍ പിഴ ചുമത്തുമോ? വാസ്തവം അറിയാം

അത്തരത്തിലൊരു നിര്‍ദേശം ആര്‍ക്കും നല്‍കിയിട്ടില്ലെന്നാണ് ഗതാഗതവകുപ്പ് പറയുന്നത്

രേണുക വേണു| Last Modified വെള്ളി, 26 ജൂലൈ 2024 (09:32 IST)

ഇരുചക്ര വാഹനങ്ങളുടെ പിന്നില്‍ ഇരുന്ന് സംസാരിച്ചാല്‍ പിഴ ചുമത്തുമെന്ന വാര്‍ത്ത കഴിഞ്ഞ ദിവസങ്ങളില്‍ ചര്‍ച്ചയായിരുന്നു. വാഹനം ഓടിക്കുന്നയാളുടെ ശ്രദ്ധ തിരിക്കുന്ന വിധം പിന്നിലെ സീറ്റില്‍ ഇരിക്കുന്നയാള്‍ സംസാരിച്ചാല്‍ നടപടിയെടുക്കാമെന്ന് മോട്ടോര്‍ വാഹന വകുപ്പിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നായിരുന്നു വാര്‍ത്തയില്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഇതിന്റെ വാസ്തവം എന്താണ്?

അത്തരത്തിലൊരു നിര്‍ദേശം ആര്‍ക്കും നല്‍കിയിട്ടില്ലെന്നാണ് ഗതാഗതവകുപ്പ് പറയുന്നത്. ഇരുചക്ര വാഹനങ്ങളുടെ പിന്നിലിരുന്ന് സംസാരിച്ചാല്‍ പിഴ ചുമത്തുമെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് ഗതാഗതമന്ത്രി കെ.ബി.ഗണേഷ് കുമാര്‍ പറഞ്ഞു. അത്തരമൊരു കാര്യം ഗതാഗതവകുപ്പിന്റെ പരിഗണനയില്‍ ഇല്ലെന്നും മന്ത്രി വ്യക്തമാക്കി.

ഇരുചക്രവാഹനങ്ങളില്‍ ഹെല്‍മറ്റ് ധരിച്ച ശേഷമുള്ള സംസാരം ഓടിക്കുന്നയാളുടെ ശ്രദ്ധ മാറ്റും. അത് അപകടങ്ങള്‍ക്ക് കാരണമാകുമെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നിര്‍ദേശം. ഇത്തരത്തില്‍ സംസാരിക്കുന്നത് ശ്രദ്ധയില്‍പെട്ടാല്‍ നടപടിയെടുക്കണമെന്ന് എല്ലാ ആര്‍ടിഒമാര്‍ക്കും ജോയിന്റ് ആര്‍ടിഒമാര്‍ക്കും ജോയിന്റ് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ അയച്ച സര്‍ക്കുലറില്‍ നിര്‍ദേശിച്ചതായും പ്രചാരണമുണ്ടായിരുന്നു. ഈ ഘട്ടത്തിലാണ് മന്ത്രി വ്യക്തത വരുത്തിയിരിക്കുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :