1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Wild Animal Attack Kerala News

സംസ്ഥാനത്ത് അഞ്ചുവര്‍ഷത്തിനിടെ വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെട്ടത് 486 പേര്‍

Wild Elephant
സംസ്ഥാനത്ത് അഞ്ചുവര്‍ഷത്തിനിടെ വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെട്ടത് 486 പേരെന്ന് കേന്ദ്രവനം പരിസ്ഥിതി വകുപ്പ് മന്ത്രി ഭൂപേന്ദ്രയാദവ്. അഡ്വ. ഹാരിസ് ബീരാന്‍ എംപിയുടെ ചോദ്യത്തിന് രാജ്യസഭയില്‍ മറുപടി പറയുകയായിരുന്നു അദ്ദേഹം. ആനയുടെ ആക്രമണത്തില്‍ 124 പേരും കടുവയുടെ ആക്രമണത്തില്‍ ആറുപേരും മറ്റ് വന്യജീവികളുടെ ആക്രമണങ്ങളില്‍ 356 പേരും 2019-2024 കാലയളവില്‍ കേരളത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്.
 
വന്യജീവി ആവാസവ്യവസ്ഥയുടെ വികസനം, ആനകള്‍ക്കും കടുവകള്‍ക്കും പ്രത്യേകമായി തയാറാക്കിയ പദ്ധതികള്‍ എന്നിവ പ്രകാരം വന്യജീവികളുടെയും അവയുടെ ആവാസവ്യവസ്ഥകളുടെയും സംരക്ഷണത്തിനായി കേന്ദ്രം സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും സാമ്പത്തിക സഹായം നല്‍കുന്നുണ്ട്. 
അടുത്ത ലേഖനം
വടക്കന്‍ കേരള തീരം മുതല്‍ തെക്കന്‍ ഗുജറാത്ത് തീരം വരെ ന്യുനമര്‍ദ്ദ പാത്തി; സംസ്ഥാനത്ത് ഇന്ന് അഞ്ചുജില്ലകളില്‍ യെല്ലോ അലര്‍ട്ട്