മന്‍സൂര്‍ കൊലക്കേസ്: മുഖ്യപ്രതിയടക്കം രണ്ടുപേര്‍ അറസ്റ്റില്‍

ശ്രീനു എസ്| Last Modified വെള്ളി, 16 ഏപ്രില്‍ 2021 (07:34 IST)
പാനൂര്‍ മന്‍സൂര്‍ കൊലക്കേസില്‍ മുഖ്യപ്രതിയടക്കം രണ്ടുപേര്‍ കൂടി അറസ്റ്റിലായി. പുല്ലുക്കര സ്വദേശി വിപിന്‍, സംഗീത് എന്നിവരാണ് അറസ്റ്റിലായത്. മോന്താല്‍ പാലത്തിനടുത്തായി ഒളിവില്‍ കഴിയുകയായിരുന്ന ഇവരെ ക്രൈംബ്രാഞ്ച് പിടികൂടുകയായിരുന്നു. അതേസമയം മന്‍സൂര്‍ കൊലക്കേസിലെ പ്രതിയായ രതീഷിന്റെ മരണവുമായ ബന്ധപ്പെട്ട് രക്തസാമ്പിളുകള്‍ ഡിഎന്‍എ പരിശോധനയ്ക്കയക്കും.

മരിക്കുന്നതിനു മുന്‍പ് രതീഷിനൊപ്പം ശ്രീരാഗ, സംഗീത്, സുഹൈല്‍ എന്നിവര്‍ ഉണ്ടായിരുന്നതായാണ് ലഭിക്കുന്ന വിവരം. മരിക്കുന്നതിനു തൊട്ടുമുന്‍പാണ് രതീഷിന്റെ ആന്തരാവയവങ്ങള്‍ക്ക് ക്ഷതമേറ്റതായി പോസ്റ്റുമോര്‍ട്ടത്തില്‍ തെളിഞ്ഞത്. ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് പൊലീസ് കരുതുന്നത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :