കൊവിഡ്: ബ്രീട്ടീഷ് പ്രധാനമന്ത്രിയുടെ ഇന്ത്യ സന്ദര്‍ശനത്തിന്റെ സമയപരിധി ചുരുക്കി

ശ്രീനു എസ്| Last Modified വ്യാഴം, 15 ഏപ്രില്‍ 2021 (15:26 IST)
രാജ്യത്ത് കൊവിഡ് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ ബ്രീട്ടീഷ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ സമയപരിധി ചുരുക്കി. ഈമാസമാണ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ ഇന്ത്യയിലെത്തുന്നത്. ബ്രിട്ടീഷ് വക്താവാണ് ഇക്കര്യം കഴിഞ്ഞ ദിവസം അറിയിച്ചത്. ബോറിസ് ജോണ്‍സന്‍ ഇന്ത്യന്‍ സര്‍ക്കാരുമായും വ്യവസായികളുമായും ചര്‍ച്ചനടത്തും.

അതേസമയം ഇന്ത്യയില്‍ കൊവിഡ് പ്രതിദിനകേസുകള്‍ രണ്ടുലക്ഷം കടന്നിട്ടുണ്ട്. കൂടാതെ പ്രതിദിന മരണസംഖ്യ ആയിരത്തിനു മുകളിലാണിപ്പോള്‍. സജീവ രോഗികള്‍ 14 ലക്ഷത്തിലധികം ഇന്ത്യയില്‍ ഉണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :