അനുബന്ധ വാര്‍ത്തകള്‍
- ആരോഗ്യവകുപ്പ് ജോയിന്റ് ഡയറക്ടര്‍ കോവിഡ് ബാധിച്ച് മരിച്ചു
- 28 വര്‍ഷം മുന്‍പുള്ള കേസുകള്‍ക്ക് വരെ നഷ്ടപരിഹാരം നല്കി കെഎസ്ആര്‍ടിസി
- കൊവിഡ്: ബ്രീട്ടീഷ് പ്രധാനമന്ത്രിയുടെ ഇന്ത്യ സന്ദര്‍ശനത്തിന്റെ സമയപരിധി ചുരുക്കി
- ഇന്‍ഡോര്‍ പരിപാടികളില്‍ പങ്കെടുക്കാവുന്നവരുടെ എണ്ണം 75; ഔട്ട്ഡോര്‍ പരിപാടികളില്‍ 150
- സംസ്ഥാനത്ത് നാളെയും മറ്റന്നാളുമായി രണ്ടര ലക്ഷം പേര്‍ക്ക് കോവിഡ് പരിശോധന നടത്തും
15കാരന്റെ കൊലപാതകം: ബിജെപിക്ക് പങ്കില്ലെന്ന് ജില്ലാ പ്രസിഡന്റ്
ആലപ്പുഴയില്‍ ഉത്സവത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ 15കാരന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ബിജെപിക്ക് പങ്കില്ലെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് എംവി ഗോപകുമാന്‍. ആരോ ചെയ്ത തെറ്റ് തങ്ങളുടെ തലയില്‍ വയ്ക്കാനുള്ള ആസൂത്രിത നീക്കമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം സിപിഎം പ്രദേശത്ത് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.
അഭിമന്യുവിന്റെ ജ്യേഷ്ടനായ അനന്തുവിനെയാണ് കൊലപാതക സംഘം ലക്ഷ്യമിട്ടതെന്നും ഇയാളെ കിട്ടാതെ വന്നതിനാല്‍ അഭിമന്യുവിനെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് ആരോപണം. ഇന്നലെ രാത്രി വള്ളിക്കുന്നം ക്ഷേത്രത്തിലെ ഉത്സവത്തിനിടെയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. വള്ളിക്കുന്നം ഹൈസ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ത്ഥിയാണ് അഭിമന്യു.