ബംഗളൂരു|
Last Modified ചൊവ്വ, 8 നവംബര്‍ 2016 (12:13 IST)
കന്നഡ സിനിമയുടെ ഷൂട്ടിങ്ങിനിടെ തടാകത്തില്‍ കാണാതായ നടന്മാരില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. രണ്ടാമത്തെയാള്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. എന്നാല്‍, ആരുടെ മൃതദേഹമാണ് കണ്ടെത്തിയതെന്ന് തിരിച്ചറിഞ്ഞിട്ടില്ല.
അതേസമയം, സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കാതെ ഷൂട്ടിങ് നടത്തിയതിന് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു. മാസ്‌തിഗുഡി എന്ന കന്നഡ സിനിമയുടെ ക്ലൈമാക്‌സ് ചിത്രീകരണത്തിനിടെ ആയിരുന്നു അപകടം നടന്നത്. നൂറടി ഉയരത്തില്‍ ഹെലികോപ്‌ടറില്‍ നിന്ന് ചാടിയ ഉദയ്, അനില്‍ എന്നീ നടന്മാരെ തടാകത്തില്‍ കാണാതാകുകയായിരുന്നു.
ചിത്രത്തിലെ വില്ലന്‍ കഥാപാത്രങ്ങള്‍ ആയിരുന്നു ഇരുവരും. ഇവര്‍ തടാകത്തിലേക്ക് എടുത്തുചാടുന്നതിനു പിന്നാലെ നായകനും ചാടുന്നതായിരുന്നു രംഗം. ചാടിയ മൂന്നുപേരില്‍ രണ്ടുപേര്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു. നായകനായ ദുനിയ വിജയ് നീന്തി രക്ഷപ്പെട്ടു.