ബംഗളൂരു|
സജിത്ത്|
Last Modified വ്യാഴം, 3 നവംബര്‍ 2016 (08:32 IST)
സോളാര്‍ കേസില്‍ തനിക്കെതിരായ വിധി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സമർപ്പിച്ച ഹര്‍ജി ഇന്ന് പരിഗണിക്കും. ബംഗളൂരു സിറ്റി സിവില്‍ ആന്‍ഡ് സെഷന്‍സ് കോടതിയിയാണ് ഹര്‍ജി പരിഗണിക്കുക.
സോളാര്‍ കേസില്‍ തന്റെ ഭാഗം കേള്‍ക്കാതെയാണ് വിധിയെന്ന് ഹര്‍ജിയില്‍ പറയുന്നുണ്ട്. അഡ്വ എ സന്തോഷ് വഴിയാണ് ഉമ്മന്‍ ചാണ്ടി ബംഗളൂരു സിറ്റി സിവില്‍ ആന്‍ഡ് സെഷന്‍സ് കോടതിയില്‍ ഹര്‍ജി നല്‍കിയത്.
ബംഗളൂരുവിലെ പ്രമുഖ വ്യവസായിയും മലയാളിയുമായ എം കെ കുരുവിള നല്‍കിയ ഹര്‍ജിയില്‍ ഒക്ടോബര്‍ 24നാണ് കോടതി ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെ ആറു പ്രതികള്‍ക്കെതിരെ വിധി പുറപ്പെടുവിച്ചത്. പരാതിക്കാരന് 1,60,85,700 രൂപ നല്‍കണമെന്നായിരുന്നു കോടതി ഉത്തരവ്.