പ്രശസ്ത ചിത്രകാരന്‍ യൂസഫ് അറയ്ക്കല്‍ അന്തരിച്ചു

പ്രശസ്ത ചിത്രകാരന്‍ യൂസഫ് അറയ്ക്കല്‍ അന്തരിച്ചു

ബംഗളൂരു| Last Modified ചൊവ്വ, 4 ഒക്‌ടോബര്‍ 2016 (12:48 IST)
പ്രശസ്ത ചിത്രകാരന്‍ യൂസഫ് അറയ്ക്കല്‍ അന്തരിച്ചു. 72 വയസ്സ് ആയിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ബംഗളൂരുവിലെ കുന്ദലഹള്ളിയിലെ സ്വവസതിയില്‍ വെച്ചായിരുന്നു അന്ത്യം.
കഴിഞ്ഞ കുറെക്കാലമായി ചികിത്സയില്‍ ആയിരുന്നു. ഖബറടക്കം വൈകുന്നേരം മൂന്നുമണിക്ക്.

ചിത്രകലയുടെ വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹം ചിത്രങ്ങള്‍, പെയിന്റിങ്ങുകള്‍, മ്യൂറലുകള്‍, ശില്പങ്ങള്‍ എന്നീ മേഖലകളില്‍ ശ്രദ്ധേയമായ സംഭാവനകള്‍ നല്കി. കൂടാതെ, ഇതേക്കുറിച്ചുള്ള നിരവധി പുസ്തകങ്ങളും യൂസഫ് അറയ്ക്കല്‍ രചിച്ചിട്ടുണ്ട്.

ദേശീയവും അന്തര്‍ദേശീയവുമായ ഒട്ടേറെ ചിത്രപ്രദര്‍ശനങ്ങള്‍ നടത്തിയിട്ടുണ്ട്. ഫ്രാന്‍സിലെ ലോറെന്‍സോ ഡി മെഡിസി എന്ന വിഖ്യാതപുരസ്ക്കാരം ഈയടുത്താണ് ഇദ്ദേഹത്തെ തേടിയെത്തിയത്.

1986ല്‍ ധാക്കയില്‍ നടന്ന ഏഷ്യന്‍ ആര്‍ട്ട് ബിനാലെയിൽ പ്രത്യേക അവാര്‍ഡ് ലഭിച്ചു. 1979ലും 1981ലും കർണാടക ലളിത കലാ അക്കാദമിയുടെ അവാർഡ് ലഭിച്ചിട്ടുണ്ട്. 1989ൽ കർണാടക ലളിത കലാ അക്കാദമി ഇദ്ദേഹത്തെ ആദരിച്ചു. 2012ല്‍ കേരള സര്‍ക്കാരിന്‍റെ രാജാ രവിവർമ പുരസ്ക്കാരം ലഭിച്ചിട്ടുണ്ട്.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :