ഇടുക്കി മലയോര മേഖലയില്‍ ശക്തമായ മഴ; രണ്ട് ഡാമുകള്‍ തുറന്നു, ജാഗ്രതാ നിര്‍ദേശം

ഇടുക്കി ജില്ലയില്‍ രാത്രി യാത്ര നിരോധിച്ചിട്ടുണ്ട്

Kallarkutti Dam
രേണുക വേണു| Last Modified ബുധന്‍, 26 ജൂണ്‍ 2024 (07:51 IST)
Kallarkutti Dam

ഇടുക്കി മലയോര മേഖലകളില്‍ ശക്തമായ മഴ തുടരുന്നു. മഴയെ തുടര്‍ന്ന് നീരൊഴുക്ക് ശക്തിപ്പെട്ടതിനാല്‍ ജില്ലയിലെ രണ്ട് ഡാമുകളുടെ ഷട്ടറുകള്‍ തുറന്നു. മലങ്കര ഡാമിലെ മൂന്ന് ഷട്ടറുകള്‍ ഒരു മീറ്റര്‍ വീതമാണ് ഉയര്‍ത്തിയിരിക്കുന്നത്. കല്ലാര്‍കുട്ടി ഡാമിന്റെ രണ്ട് ഷട്ടറുകള്‍ 30 സെന്റിമീറ്റര്‍ വീതവും ഉയര്‍ത്തിയിട്ടുണ്ട്. തൊടുപുഴ, മൂവാറ്റുപുഴ ആറുകളുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നല്‍കി.

ഇടുക്കി ജില്ലയില്‍ രാത്രി യാത്ര നിരോധിച്ചിട്ടുണ്ട്. രാത്രി ഏഴ് മുതല്‍ രാവിലെ ആറ് വരെയാണ് യാത്രാ നിരോധനം. മണ്ണിടിച്ചില്‍, മരം വീഴുന്നതിനുള്ള സാധ്യത, വെള്ളക്കെട്ട് സാധ്യത നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തേണ്ടതാണെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :