Idukki Lok Sabha Election Result: ഇടുക്കിയില്‍ ജയം ഉറപ്പിച്ച് ഡീന്‍ കുര്യാക്കോസ്

WEBDUNIA| Last Modified ചൊവ്വ, 4 ജൂണ്‍ 2024 (08:53 IST)

Idukki Lok Sabha Election Result: ഇടുക്കി ലോക്‌സഭാ സീറ്റില്‍ യുഡിഎഫ് ആധിപത്യം. വോട്ടെണ്ണല്‍ അരമണിക്കൂര്‍ പിന്നിടുമ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഡീന്‍ കുര്യാക്കോസ് ആറായിരത്തോളം വോട്ടുകള്‍ക്ക് ലീഡ് ചെയ്യുന്നു. പോസ്റ്റല്‍ വോട്ടുകള്‍ എണ്ണുന്ന സമയത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജോയ്‌സ് ജോര്‍ജ് മുന്നിലെത്തിയെങ്കിലും ഇവിഎം വോട്ടുകള്‍ എണ്ണിത്തുടങ്ങിയപ്പോള്‍ ഡീന്‍ വന്‍ മുന്നേറ്റം നടത്തി. ഇടുക്കിയിലെ സിറ്റിങ് എംപി കൂടിയാണ് ഡീന്‍. 2019 ലെ തിരഞ്ഞെടുപ്പില്‍ 4,98,493 വോട്ടുകള്‍ നേടിയാണ് യുഡിഎഫ് ഇടുക്കിയില്‍ ജയിച്ചത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :