ഇടുക്കിയില്‍ കനത്ത മഴ; മലങ്കര ഡാമിന്റെ ഷട്ടറുകള്‍ തുറക്കും, ജാഗ്രതാ നിര്‍ദേശം

ഇടുക്കിയില്‍ അതിശക്തമായ മഴയാണ് ഇന്നലെ രാത്രി പെയ്തത്

Malankara Dam
രേണുക വേണു| Last Modified ശനി, 1 ജൂണ്‍ 2024 (07:30 IST)
Malankara Dam

മലങ്കര ഡാമിന്റെ നാല് ഷട്ടറുകള്‍ രണ്ട് മീറ്റര്‍ വരെ ഉയര്‍ത്തുന്നതിനു അുമതി. പരമാവധി ജലനിരപ്പായ 41.50 മീറ്റര്‍ എത്തുന്ന സാഹചര്യം ഉണ്ടായാല്‍ ഷട്ടറുകള്‍ രണ്ട് മീറ്റര്‍ വരെ ഉയരത്തില്‍ തുറക്കും. തൊടുപുഴ, മൂവാറ്റുപുഴ നദികളുടെ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കി. ഡാമിന്റെ ഷട്ടറുകള്‍ തുറന്നാല്‍ നദികളില്‍ ജലനിരപ്പ് ക്രമാതീതമായി ഉയരും.

ഇടുക്കിയില്‍ അതിശക്തമായ മഴയാണ് ഇന്നലെ രാത്രി പെയ്തത്. കനത്ത നീരൊഴുക്കിനെ തുടര്‍ന്ന് മലങ്കര ഡാമില്‍ ജലനിരപ്പ് ഉയരുകയാണ്. ഈ സാഹചര്യത്തിലാണ് ഡാമിന്റെ ഷട്ടറുകള്‍ തുറക്കാന്‍ തീരുമാനമായത്. ഇന്നലെ രാത്രി പെയ്ത ശക്തമായ മഴയെ തുടര്‍ന്ന് ഇടുക്കിയില്‍ പലയിടത്തും മണ്ണിടിച്ചില്‍ ഉണ്ടായി. ഇടുക്കി ജില്ലയില്‍ രാത്രിയാത്ര നിരോധിച്ചിട്ടുണ്ട്. തീവ്രമഴ കണക്കിലെടുത്ത് ജില്ലയില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :