ഭാഗ്യലക്ഷ്‌മിയുടെ ശബ്‌ദം ലോകം കേട്ടു, ആ അബലയ്‌ക്ക് നീതി കിട്ടുമോ ?

തുണയായത് ഭാഗ്യലക്ഷ്‌മി മാത്രം, നീതിക്കുവേണ്ടി ഈ വീട്ടമ്മ കേഴുന്നു

  Bhagyalakshmi , rape case , police , arrest , gang rape , jayanthan , CPM , ഭാഗ്യലക്ഷമി , ജയന്തന്‍ , കൂട്ടമനഭംഗം , പീഡനം , പൊലീസ് , അറസ്‌റ്റ്
jibin| Last Updated: വ്യാഴം, 3 നവം‌ബര്‍ 2016 (17:55 IST)
സാമൂഹികപ്രതിബദ്ധത ആവോളമുണ്ടെന്ന് വിളിച്ചു പറയുന്ന കേരളീയ സമൂഹത്തിൽ നിന്നാണ് ഒരു പീഡന വിവരം കൂടി പുറത്തുവരുന്നത്. പീഡനവാര്‍ത്തകള്‍ക്ക് യാതൊരു കുറവുമില്ലാത്ത രാജ്യത്ത് ഇതൊരു നിസാര കാര്യമായിരിക്കാം. എന്നാല്‍ സമൂഹമനസാക്ഷിയെ ഞെട്ടിക്കുന്ന വാര്‍ത്ത തന്നെയാണ് നടി ഭാഗ്യലക്ഷമിയിലൂടെ പുറത്തുവന്നിരിക്കുന്നതെന്ന് വ്യക്തം.

നിയമസംവിധാനങ്ങളും കോടതികളും പൊലീസും ഉള്ളപ്പോഴാണ് നീതി നിഷേധിക്കപ്പെട്ട ഒരു വീട്ടമ്മ പലരാലും മറയ്‌ക്കപ്പെട്ട ഒരു രഹസ്യം പുറം ലോകത്തെത്തിക്കാന്‍ ഭാഗ്യലക്ഷമിയെ സമീപിച്ചതെന്ന് ഓര്‍ക്കുമ്പോഴാണ് സാമൂഹികപ്രതിബദ്ധതയുടെ കാര്യത്തില്‍ ഊറ്റം കൊള്ളുന്ന മലയാളി സമൂഹത്തിന് തല കുനിക്കേണ്ടി വരുന്നത്.

ഒരു പക്ഷേ ഭാഗ്യലക്ഷമിയും രണ്ട് കുട്ടികളുള്ള ഇവരെ കൈവിട്ടിരുന്നുവെങ്കില്‍ എന്താകുമായിരുന്നു. ചിലപ്പോള്‍ വര്‍ഷങ്ങള്‍ക്ക് മുമ്പുണ്ടായ ഈ സംഭവം ഇനിയും പുറത്തറിയില്ലായിരുന്നു. അല്ലെങ്കില്‍ അപമാന ഭാരത്താല്‍ ജീവിതം തന്നെ അവസാനിപ്പിക്കേണ്ടി വരുമായിരുന്നു ഈ വീട്ടമ്മയ്‌ക്ക്.

രാഷ്‌ട്രീയക്കാര്‍ നിയന്ത്രിക്കുന്ന പൊലീസ് സംവിധാനത്തില്‍ നിന്നുണ്ടായ കയ്‌പ്പേറിയ അനുഭവത്തില്‍ നിന്ന് ഉടലെടുത്ത വിശ്വാസമില്ലായ്‌മയാണ് മൂടിവയ്‌ക്കപ്പെട്ട രഹസ്യം പൊതുജനമധ്യത്തിലേക്ക് എത്തിക്കാന്‍ ഈ വീട്ടമ്മ ഭാഗ്യലക്ഷമിയുടെ സഹായം തേടിയത്. ഭര്‍ത്താവിന്റെ സുഹൃത്തുക്കളായ നാലു പേര്‍ ചേര്‍ന്ന് പീഡിപ്പിക്കുകയും അവര്‍ സമൂഹമധ്യത്തില്‍ മാന്യന്മാരായി ജീവിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍
അപമാനം അങ്ങേതലയ്‌ക്കെത്തിയപ്പോഴാണ് യുവതി ഭാഗ്യലക്ഷ്മിയുടെ അടുത്തെത്തിയത്.

തിരുവനന്തപുരത്ത് നടന്ന വാര്‍ത്താസമ്മേളനത്തില്‍ തൃശൂര്‍ വടക്കാഞ്ചേരിയിലെ സിപിഎം നഗരസഭാ കൗണ്‍സിലറും പ്രാദേശിക നേതാവുമായ ജയന്തടക്കം നാലുപേരാണ് തന്നെ പീഡിപ്പിച്ചതെന്ന് ഈ വീട്ടമ്മ വ്യക്തമാക്കുമ്പോള്‍ മറച്ചുവയ്‌ക്കപ്പെട്ട ഒരു പൈശാചികമായ വാര്‍ത്ത പുറം ലോകമറിയുകയായിരുന്നു.

2014ല്‍ നടന്ന സംഭം ഇത്രനാളും മൂടിവച്ചതില്‍ രാഷ്‌ട്രീയ ഇടപെടലുകള്‍ ഉണ്ടെന്ന് വ്യക്തമാണ്. ഭര്‍ത്താവിന്റെ സുഹൃത്തുക്കള്‍ തന്നെ പീഡിപ്പിച്ചെന്ന പരാതിയുമായി പൊലീസ് സ്‌റ്റേഷനിലെത്തിയ യുവതിയെ നിയമം നടപ്പാക്കേണ്ട പൊലീസ് ഉദ്യോഗസ്ഥര്‍ വാക്കുകള്‍ കൊണ്ട് പീഡിപ്പിക്കുകയായിരുന്നു. പരസ്യമായി ചോദ്യം ചെയ്‌തതിനൊപ്പം ചോദിച്ച പല ചോദ്യങ്ങളും യുവതിയെ മാനസികമായി തകര്‍ത്ത് കേസ് പിന്‍‌വലിപ്പിക്കാനുള്ള ഭാമായിരുന്നു.

ഈ ഒരു അവസരത്തിലാണ് ഫോര്‍ട്ട്‌കൊച്ചി സ്വദേശിനിയായ വീട്ടമ്മ ഭാഗ്യലക്ഷമിയെ തേടിയെത്തിയതും ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ വെളിപ്പെടുത്തിയതും. ആരും ഒരു കൈ സഹായത്തിനില്ലാതിരുന്ന ആ അബലയ്‌ക്ക് തുണയായയതില്‍ ഭാഗ്യലക്ഷമിക്ക് ആശ്വസിക്കാം, ഒപ്പം നീതിക്കും.

അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :