കൊച്ചി|
JOYS JOY|
Last Modified വ്യാഴം, 9 ഏപ്രില്‍ 2015 (13:58 IST)
കേരള കോണ്‍ഗ്രസ് സെകുലര്‍ വീണ്ടുമെത്തുന്നു. ഔദ്യോഗിക പ്രഖ്യാപനം ശനിയാഴ്ച ഉണ്ടാകും. കൊച്ചിയില്‍ ആയിരിക്കും ഔദ്യോഗിക പ്രഖ്യാപന ചടങ്ങുകള്‍. ചടങ്ങില്‍ സംസ്ഥാന - ജില്ല ഭാരവാഹികളെ പ്രഖ്യാപിക്കും. പാര്‍ട്ടിയുടെ മുന്‍ ചെയര്‍മാന്‍ ടി എസ് ജോണ്‍ ആണ് ഇക്കാര്യം അറിയിച്ചത്. അതേസമയം, സര്‍ക്കാര്‍ ചീഫ് വിപ്പ് സ്ഥാനത്തു നിന്ന് പുറത്തായ പി സി ജോര്‍ജ് പാര്‍ട്ടിയില്‍ ഉണ്ടാകില്ലെന്നും ജോണ്‍ അറിയിച്ചു.
കേരള കോണ്‍ഗ്രസ് എമ്മിലെ ചില പ്രമുഖരുമായി ചര്‍ച്ച നടത്തുന്നുണ്ടെന്നും ടി എസ് ജോണ്‍ അറിയിച്ചു. പാര്‍ട്ടിയുടെ ആദ്യയോഗം ടി എസ് ജോണിന്റെ അധ്യക്ഷതയില്‍ നേരത്തെ നടന്നിരുന്നു.
പി സി ജോര്‍ജ് പാര്‍ട്ടിയില്‍ ഉണ്ടാകില്ലെന്ന് പറയുമ്പോഴും ജോര്‍ജിന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിമാരായ മാലേത്ത് പ്രതാപചന്ദ്രന്‍, ജി കൃഷ്ണകുമാര്‍ എന്നിവരാണു കേരള കോണ്‍ഗ്രസ് സെകുലറിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്.