പാലക്കാട്|
jibin|
Last Modified വെള്ളി, 3 ഏപ്രില്‍ 2015 (09:22 IST)
അയല്‍സംസ്ഥാന ട്രക്ക് ലോറി ഡ്രൈവര്‍മാര്‍ക്ക് അവശ്യസൗകര്യങ്ങളേര്‍പ്പെടുത്താത്തതില്‍ പ്രതിഷേധിച്ച് അഖിലേന്ത്യാ മോട്ടോര്‍ തൊഴിലാളികളുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ലോറി സമരം കൂടുതല്‍ ശക്തിപ്പെടുത്താന്‍ തീരുമാനം. 24 മണിക്കൂറിനകം കേരള സര്‍ക്കാര്‍ ചര്‍ച്ചക്ക് വിളിക്കാത്തപക്ഷം വാളയാര്‍ ഉള്‍പ്പെടെ 18 സംസ്ഥാന അതിര്‍ത്തി ചെക്ക്പോസ്റ്റുകളിലൂടെയും ചരക്കു ലോറികള്‍ ഓടിക്കില്ലെന്നാണ് തൊഴിലാളികള്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
ആവശ്യ സാധനങ്ങള്‍ മാത്രം സംസ്ഥാനത്തേക്ക് എത്തുന്നുണ്ട്. എന്നാല്‍ തങ്ങളുടെ ആവശ്യം പരിഗണിക്കാത്ത സാഹചര്യം ഉണ്ടായാല്‍ ലോറി സമരം ശക്തിപ്പെടുത്തുമെന്നും തൊഴിലാളികള്‍ പറഞ്ഞു. അതേസമയം പാചക വാതക ടാങ്കര്‍ ലോറിയുടമാ സംഘം വെള്ളിയാഴ്ച മുതല്‍ പണിമുടക്കില്‍ പങ്കുചേരുമെന്ന് അറിയിച്ചു. വ്യാഴാഴ്ച മുഖ്യമന്ത്രിയും ധനമന്ത്രിയുമായി നടത്താനിരുന്ന ചര്‍ച്ച മാറ്റിവെച്ചതാണ് സമരം നീണ്ടു പോകുന്നതിന് കാരണമായത്.
തിങ്കളാഴ്ച രാത്രി എട്ടിന് മുഖ്യമന്ത്രിയും കെഎം മാണിയും തൊഴിലാളികളുമായി ചര്‍ച്ച നടത്തും. വ്യാഴാഴ്ച വാളയാര്‍ ചെക്പോസ്റ്റിലേക്ക് തമിഴ്നാട്ടില്‍നിന്ന് ലോറികള്‍ വന്നില്ല. കേരളത്തില്‍നിന്ന് പോകുന്ന ലോറികളുടെ എണ്ണത്തിലും കുറവുണ്ട്. ലോറി ഡ്രൈവര്‍മാര്‍ക്കുള്ള സൌകര്യങ്ങള്‍,
ചെക്‌പോസ്റ്റിലെ സ്‌കാനര്‍ സംവിധാനം, പാര്‍ക്കിംഗ് യാര്‍ഡ് എന്നിവ ഉള്‍പ്പെടെ ഒമ്പത് ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.