കുരിശു മരണത്തിന്‍റെ സ്‌മരണയില്‍ ഇന്ന് ദുഃഖവെള്ളി

  ക്രൈസ്‌തവര്‍ ഇന്നു ദുഃഖവെള്ളി ആചരിക്കുന്നു ,  ദുഃഖവെള്ളി
jibin| Last Updated: വെള്ളി, 3 ഏപ്രില്‍ 2015 (07:39 IST)
യേശുദേവന്‍റെ കുരിശു മരണത്തിന്‍റെ ഓര്‍മ്മ പുതുക്കി ക്രൈസ്‌തവര്‍ ഇന്നു ദുഃഖവെള്ളി ആചരിക്കുന്നു. ഗാഗുല്‍ത്താമലയിലേക്കു കുരിശുമായി പീഡനങ്ങള്‍ സഹിച്ച് യേശു നടത്തിയ യാത്രയുടെയും അതിനുശേഷമുള്ള കുരിശുമരണത്തിന്‍റെയും ഓര്‍മ പുതുക്കിയാണ്‌ ദുഃഖവെള്ളി ആചരിക്കുന്നത്‌.

ദു:ഖവെള്ളിയോടനുബന്ധിച്ച് ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥനകളും തിരുക്കര്‍മങ്ങളും നടക്കും. പീഡാനുഭവ വായന, കുര്‍ബാന സ്വീകരണം, കുരിശിന്‍റെ വഴി, പരിഹാരപ്രദക്ഷിണം എന്നിവയാണു പള്ളികളില്‍ ഇന്ന് നടക്കുക‌. മരണത്തിന് വിധിക്കപ്പെട്ടതിന് ശേഷം പീലാത്തോസിന്റെ ഭവനം മുതല്‍ ഗാഗുല്‍ത്താ മലമുകള്‍ വരെ കുരിശ് വഹിച്ചുകൊണ്ടുള്ള യേശുവിന്റെ യാത്ര അനുസ്മരിച്ചുകൊണ്ട് വിശ്വാസികള്‍ ഈ ദിവസം കുരിശിന്റെ വഴി നടക്കും. വിവിധ ദേവാലയങ്ങളുടെ നേതൃത്വത്തില്‍ കുരിശുമല കയറ്റവും ഉണ്ടാകും. മലയാറ്റൂര്‍, വാഗമണ്‍ കുരിശുമല, തുമ്പച്ചി കുരിശുമല തുടങ്ങിയ തീര്‍ഥാടന കേന്ദ്രങ്ങളിലേക്കു വിശ്വാസികള്‍ പരിഹാരപ്രദക്ഷിണം നടത്തും.

ഇന്ന് പുലര്‍ച്ചെ മുതല്‍ മലയാറ്റൂര്‍ കുരിശുമുടിയിലേക്ക് ഭക്തജനങ്ങളുടെ പ്രവാഹമാ‍ണ്. അവിടെ മാര്‍ത്തോമാ മണ്ഡപത്തില്‍ വിശുദ്ധന്‍റെ തിരുശേഷിപ്പു വണങ്ങി, ആനകുത്തിയ പള്ളി കണ്ട്‌, കുരിശുമുടി പള്ളിയില്‍ പ്രാര്‍ഥിച്ച്‌, പൊന്‍കുരിശു വണങ്ങി നേര്‍ച്ചകളര്‍പ്പിച്ച്‌, പാറയില്‍ പതിഞ്ഞ വിശുദ്ധന്‍റെ കാല്‍പാദങ്ങള്‍ വണങ്ങി നിര്‍വൃതിയോടെ വിശ്വാസികള്‍ മലയിറങ്ങും.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :