ട്രോളിങ് നിരോധനത്തിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു

ശ്രീനു എസ്| Last Modified വ്യാഴം, 27 മെയ് 2021 (13:07 IST)
സംസ്ഥാനത്ത് വര്‍ഷകാല ട്രോളിങ്ങ് നിരോധനം ജൂണ്‍ 9 ന് അര്‍ദ്ധരാത്രി ആരംഭിക്കും. 52 ദിവസം നീളുന്ന ട്രോളിങ്ങ് നിരോധനം ജൂലൈ 31 ന് അര്‍ദ്ധരാത്രി അവസാനിക്കും. ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഓണ്‍ലൈന്‍ യോഗത്തിലാണ് ഇക്കാര്യം തീരുമാനമായത്. ട്രോളിങ് നിരോധനം നിലവില്‍ വരുന്നതിനുമുന്‍പ് അയല്‍ സംസ്ഥാന ബോട്ടുകളോട് കേരള തീരം വിടാന്‍ നിര്‍ദേശം നല്‍കും.

മത്സ്യബന്ധന യാനങ്ങള്‍ അപകടത്തില്‍പ്പെട്ടുള്ള മരണം കണക്കിലെടുത്ത് മത്സ്യത്തൊഴിലാളികള്‍ തിരിച്ചറിയല്‍ കാര്‍ഡും, യാനങ്ങളില്‍ ജീവന്‍രക്ഷാ ഉപകരണങ്ങളും കരുതണമെന്ന നിയമം കര്‍ശനമാക്കി നടപ്പാക്കും. ഹാര്‍ബറുകളിലും ലാന്റിങ് സെന്ററുകളിലും പ്രവര്‍ത്തിക്കുന്ന സ്വകാര്യ ഡീസല്‍ ബാങ്കുകള്‍ പൂട്ടാന്‍ നിര്‍ദേശം നല്‍കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :