1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Monsoon Heavy rain kerala news

ശക്തമായ മഴ: സംസ്ഥാനത്ത് 11ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Monsoon
ശക്തമായ മഴയെ തുടര്‍ന്ന് സംസ്ഥാനത്ത് 11ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ , പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. 
 
അതേസമയം സംസ്ഥാനത്ത് കാലവര്‍ഷം തിങ്കളാഴ്ച എത്തും. ഇത്തവണ ഒരു ദിവസം നേരത്തേയാണ് കാലവര്‍ഷം എത്തുന്നത്. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റേതാണ് പ്രവചനം.  മാലിദ്വീപിലും ശ്രീലങ്കയിലും കാലവര്‍ഷം എത്തിയിട്ടുണ്ട്. അതേസമയം മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകുന്നത് തടഞ്ഞിട്ടുണ്ട്.
അടുത്ത ലേഖനം
മുല്ലപ്പള്ളി രാമചന്ദ്രന്‍ രാജിസന്നദ്ധത അറിയിച്ചു