1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. trivandrum suicide hospital

തിരുവനന്തപുരം മെഡിക്കല്‍കോളേജില്‍ വീണ്ടും ആത്മഹത്യ

Trivandrum
തിരുവനന്തപുരം മെഡിക്കല്‍കോളേജില്‍ ഇന്ന് വീണ്ടും ആത്മഹത്യ. കൊവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന നെടുമങ്ങാട് ഹൗസിംഗ് ബോര്‍ഡ് കോളജി സ്വദേശി മുരുകേശനാണ് (38) മരിച്ചത്. ഇന്നുവൈകുന്നേരമായിരുന്നു സംഭവം. ഉടുമുണ്ട് ഫാനില്‍ കെട്ടി തൂങ്ങിയ നിലയിലാണ്  കണ്ടെത്തിയത്. 
 
ഇന്നുരാവിലെ 11.30 മണിക്കാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ആനാട് സ്വദേശി ഉണ്ണി (33) തൂങ്ങിമരിച്ചത്. കോവിഡ്19 രോഗത്തിന് ചികിത്സയിലായിരുന്ന ഇയാള്‍ ജീവനക്കാരുടെ കണ്ണുവെട്ടിച്ച് ഇന്നലെ മുങ്ങിയിരുന്നു. ഐസൊലേഷന്‍ മുറിയില്‍ തൂങ്ങിയനിലയില്‍ കണ്ടെത്തിയ ഇയാളെ ഗുരുതര നിലയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും ഉച്ചയോടെ മരിക്കുകയായിരുന്നു.
About Writer
ശ്രീനു എസ്
അടുത്ത ലേഖനം
മാവേലി, മലബാർ, അമൃത എക്സ്പ്രെസുകൾ സംസ്ഥാനത്ത് അടുത്ത ആഴ്ചമുതൽ സർവീസ് ആരംഭിയ്ക്കും