വെബ്ദുനിയ ലേഖകൻ|
Last Modified ഞായര്‍, 4 ഒക്‌ടോബര്‍ 2020 (12:55 IST)
തിരുവനന്തപുരം: കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം മാറി സംസ്‌കരിച്ചതായി പരാതി. തിരുവനന്തപുരം മെഡിക്കൽ കോളേജിനെതിരെയാണ് പരാതി. കോവിഡ് ബാധിച്ച് മരിച്ച വെണ്ണിയൂര്‍ സ്വദേശി ദേവരാജന്റെ മൃതദേഹത്തിന് പലരം ബന്ധുക്കൾ അജ്ഞാതന്റെ മൃതദേഹം സംസ്ക്കരിയ്ക്കുകയായിരുന്നു. പിന്നീടാണ് മൃതദേഹങ്ങൾ തമ്മിൽ മാറിയതായി വ്യക്തമായത്.
അതേസമയം, സംസ്‌കരിക്കുന്നതിനു തൊട്ടുമുന്‍പ് ദേവരാജന്റെ മകന്‍ മൃതദേഹം തിരിച്ചറിഞ്ഞുവെന്ന് വിഴിഞ്ഞം പൊലീസ് മെഡിക്കല്‍ കോളേജ് ആശുപത്രി അധികൃതരെ അറിയിച്ചിരുന്നതായി ആശുപത്രി അധികൃതര്‍ വിശദീകരിക്കുന്നു. സംഭവത്തിൽ മെഡിക്കൽ കൊളേജ് പ്രിൻസിപ്പലിന്റെ നിർദേശപ്രകാരം ആർഎംഒ അന്വേഷണം പ്രഖ്യാപിച്ചു. മോർച്ചറി ജീവനക്കാർക്ക് പിഴവ് സംഭവിച്ചോ എന്നതായിരിയ്ക്കും അന്വേഷിയ്ക്കിക