1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Hathras gang rape: Father demands justice.

മകളുടെ മൃതദേഹം കത്തിച്ചത് പെട്രോളൊഴിച്ച്: നീതി ലഭിയ്കുംവരെ പോരാടും എന്ന് ഹത്രസ് പെൺകുട്ടിയുടെ പിതാവ്

വാർത്തകൾ
ഹത്രസ്: മകളുടെ മൃതദേഹം കത്തിച്ചത് പെട്രോളൊഴിച്ചെന്ന് ഉത്തർപ്രദേശിലെ ഹത്രസിൽ കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ പിതാവ്. മകൾക്ക് നീതി ലഭിയ്ക്കുന്നതുവരെ പോരാട്ടം തുടരും എന്നും രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗന്ധിയും എല്ലാ സഹായവും ഉറപ്പ് നൽകിയെന്നും അദ്ദേഹം പറഞ്ഞു.
 
അതേസമയം പ്രതികളെ തൂക്കിലേറ്റണം എന്ന് കൊല്ലപ്പെട്ട പെൺകുട്ടിയുടെ സഹോദരൻ ആവശ്യപ്പെട്ടു. സുപ്രീം കോടതി ഇടപെട്ട് അതിവേഗ കോടതിയിൽ വിചാരണ ഉറപ്പാക്കണം എന്നും സഹോദരൻ ആവശ്യ ഉന്നയിച്ചു. കോടതിയുടെ മേൽനോട്ടമില്ലാതെ സിബിഐ അന്വേഷണത്തിൽ വിശ്വാസമില്ല എന്ന് നേരത്തെ പെൺകുട്ടിയുടെ അമ്മയും വ്യക്തമാക്കിയിരുന്നു.  
 
 
അടുത്ത ലേഖനം
വണ്ണം കുറയ്ക്കാൻ ഡയറ്റ്; ബംഗാളി നടി മിഷ്തി മുഖർജി അന്തരിച്ചു