1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Changing state name to Keralam

കേരള അല്ല കേരളം..! സംസ്ഥാനത്തിന്റെ പേര് മാറ്റത്തിനു പ്രമേയം പാസാക്കി നിയമസഭ

Changing state name to Keralam
സംസ്ഥാനത്തിന്റെ പേര് ഭരണഘടനയിലും ഔദ്യോഗിക രേഖകളിലും 'കേരളം' എന്നാക്കി മാറ്റണമെന്ന് ആവശ്യപ്പെട്ട് നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രമേയം അവതരിപ്പിച്ചു. സഭയില്‍ ഐക്യകണ്‌ഠേന പ്രമേയം പാസാക്കി. പ്രമേയം പാസായതോടെ 'കേരള' എന്ന പേര് 'കേരളം' എന്നാക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടും. ഭരണഘടനയുടെ ഒന്നാം പട്ടികയില്‍ സംസ്ഥാനത്തിന്റെ പേര് 'കേരള' എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇത് കേരളം എന്നാക്കി ഭേദഗതി വരുത്താന്‍ അടിയന്തര നടപടികള്‍ ഭരണഘടനയുടെ അനുച്ഛേദം 3 പ്രകാരം കൈക്കൊള്ളണമെന്ന് നിയമസഭ ഏകകണ്ഠമായി കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടുകയാണെന്ന് പ്രമേയം അവതരിപ്പിച്ചു കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. 
 
About Writer
രേണുക വേണു
അടുത്ത ലേഖനം
മണ്ണാറശാല 'അമ്മ ഉമാദേവി അന്തർജ്ജനം അന്തരിച്ചു