യുവതിയെ കുളിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

എ കെ ജെ അയ്യര്‍| Last Modified ചൊവ്വ, 11 ജൂലൈ 2023 (18:54 IST)
കോഴിക്കോട്: ഭർതൃമതിയായ യുവതിയെ ഭർതൃവീട്ടിൽ അടുത്തുള്ള വീട്ടുവളപ്പിലെ കുളിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. നാദാപുരം തൂണേരി കോടഞ്ചേരി വടക്കയിൽ സുബ്രിയുടെ ഭാര്യ അശ്വതി (25) ആണ് ചൊവ്വാഴ്ച രാവിലെ മരിച്ച നിലയിൽ കാണപ്പെട്ടത്.

കോഴിക്കോട് വലയം നിറവുമ്മൽ സ്വദേശിനിയാണ് മരിച്ച അശ്വതി. അയൽക്കാരനായ അധ്യാപകന്റെ വീടിന്റെ കുളിമുറിയുടെ വാതിൽ തുറന്നു കിടക്കുന്നതു കണ്ട് ചെന്ന് നോക്കിയപ്പോഴാണ് സംഭവം കണ്ടെത്തിയത്.

വിവരം അറിഞ്ഞു നാദാപുരം പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ നടത്തി. പോസ്റ്റുമോർട്ടത്തിനായി മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :