അനുബന്ധ വാര്‍ത്തകള്‍
- ലത്തീന്‍ അതിരൂപതയ്ക്ക് ചെവി കൊടുക്കാതെ വിഴിഞ്ഞം ഇടവക; കപ്പല്‍ സ്വീകരണ ചടങ്ങില്‍ പങ്കെടുക്കും
- ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുന്ന സമയത്ത് വിഴിഞ്ഞം തുറമുഖ പദ്ധതിയെ ഇടതുപക്ഷം എതിര്‍ത്തിരുന്നോ? ഇതാണ് യാഥാര്‍ഥ്യം
- ഐഎഎസ് തലത്തില്‍ അഴിച്ചുപണി; വിഴിഞ്ഞം പോര്‍ട്ട് എംഡിയായി ദിവ്യ എസ് അയ്യരെ നിയോഗിച്ചു
- യാത്രക്കാരൻ ടിക്കറ്റ് എടുക്കാത്തതിന് കണ്ടക്ടർക്ക് പിഴ
- നാലംഗ കുടുംബം വിഷം കഴിച്ചനിലയിൽ : അച്ഛനും മകളും മരിച്ചു
ജയിൽ സൂപ്രണ്ട് കിണറ്റിൽ വീണു മരിച്ചു
തിരുവന്നന്തപുരം: ജയിൽ സൂപ്രണ്ട് അബദ്ധത്തിൽ വീട്ടുമുറ്റത്തെ കിണറ്റിൽ വീണു മരിച്ചു. വിഴിഞ്ഞം വെങ്ങാന്നൂർ പമ്പ് ഹൗസിനടുത്ത് മാവറത്തല സരസിൽ എം.സുരേന്ദ്രൻ (53) ആണ് മരിച്ചത്.
കഴിഞ്ഞ ദിവസം രാവിലെ പതിനൊന്നരയോടെയാണ് സംഭവം ഉണ്ടായത്. വിവരം അറിഞ്ഞ് അനിശമന സേനയെത്തി സുരേന്ദ്രനെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല
തിരുന്ന ന്തപുരം കുഞ്ചാലുമ്മൂട് സ്പെഷ്യൽ സബ് ജയിലിലെ സൂപ്രണ്ടായിരുന്നു ഇദ്ദേഹം. വിരമിക്കാൻ നാലു മാസം ബാക്കിയുണ്ടായിരിക്കെയാണ് ദുരന്തമുണ്ടായത്.
അതേ സമയം സുരേന്ദ്രൻ കുറച്ചു നാളായി കടുത്ത മാനസികാവസ്ഥയിൽ ആയിരുന്നു എന്ന് ബന്ധുക്കൾ അറിയിച്ചു. ഇടയ്ക്ക് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയും തേടിയിരുന്നു. ഭാര്യ ബിന്ദു. മകൻ നിഖിൽ