അനുബന്ധ വാര്‍ത്തകള്‍
- നിങ്ങള്‍ ഹൃദയത്തിന്റെ ആരോഗ്യത്തിന് പ്രാധാന്യം നല്കുന്നുണ്ടോ, ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്!
- Kadakan Movie: ദുല്‍ഖര്‍ സല്‍മാന്റെ വേഫറര്‍ ഫിലിംസ് പ്രദര്‍ശനത്തിനെത്തിക്കുന്ന 'കടകന്‍' സെക്കന്‍ഡ് ലുക്ക് പുറത്ത്
- ആരിഫ് മുഹമ്മദ് ഖാന് കേന്ദ്രസര്‍ക്കാര്‍ ഇസെഡ് പ്ലസ് സുരക്ഷ നല്കാന് ഉത്തരവിട്ടു; എസ്എഫ് ഐക്കാര്‍ ഇനി കരിങ്കൊടി കാണിക്കുമ്പോള്‍ സൂക്ഷിക്കണം!
- തിരുവനന്തപുരത്ത് ഗവര്‍ണര്‍ക്ക് നേരെ എസ്എഫ്ഐ കരിങ്കൊടി കാട്ടി
- Kerala Blasters: ലൂണയ്ക്ക് പകരം കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ സൈനിങ്, ഫെഡോര്‍ കൊച്ചിയിലെത്തി
തിരുവനന്തപുരത്ത് അമ്മയെ കെട്ടിയിട്ട് തീ കൊളുത്തി കൊലപ്പെടുത്തി; മകന്‍ മദ്യലഹരിയില്‍ പിതാവിന്റെ കല്ലറയും തുറന്നിട്ടുണ്ട്!
police
തിരുവനന്തപുരത്ത് അമ്മയെ കെട്ടിയിട്ട് തീ കൊളുത്തി കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതി മോസസ് ബിബിന്‍ സ്ഥിരം പ്രശ്‌നക്കാരനാണെന്ന് നാട്ടുകാര്‍. ഇയാള്‍ രണ്ടുവര്‍ഷം മുന്‍പ് മദ്യലഹരിയില്‍ പിതാവിന്റെ കല്ലറയും തുറന്നിട്ടുണ്ട്. വെള്ളറടയിലാണ് സംഭവം. നിലത്ത് വിറകിനോടൊപ്പം അമ്മയെ കിടത്തി കെട്ടിയിട്ടാണ് തീയിട്ടത്. പുലര്‍ച്ചെ വീട്ടില്‍ നിന്ന് പുക ഉയരുന്നത് സമീപവാസിയുടെ ശ്രദ്ധയില്‍പ്പെട്ടെങ്കിലും ഇടയ്ക്കിടെ അവിടെ ഇത്തരത്തില്‍ തീ ഇടുന്നതിനാല്‍ കാര്യമാക്കിയില്ല.
മിക്കപ്പോഴും അമ്മ നളിനിയെ ബിബിന്‍ മര്‍ദ്ദിക്കാറുണ്ടെന്നും നിലിവിളികേട്ട് എത്തുന്നവരെ അയാള്‍ അസഭ്യം പറയാറുണ്ടെന്നും നാട്ടുകാര്‍ പറയുന്നു. കൊലപാതകം ആസൂത്രിതമായിട്ടാണ് നടത്തിയതെന്ന നിഗമനത്തിലാണ് പോലീസ്. വീടിന്റെ ജനാലകളും വാതിലുകളും ഫര്‍ണിച്ചറുമെല്ലാം ഇയാള്‍ മിക്കപ്പോഴും നശിപ്പിച്ചിരുന്നു. ജനാലയില്‍ നിന്നും പൊളിച്ചെടുത്ത കമ്പികള്‍ മുഴുവന്‍ ആക്രിക്കടയില്‍ വിറ്റിരുന്നു.