അടിക്കാനുള്ളവർ രാത്രി 8 മണിക്ക് മുൻപ് ഇന്ന് പെട്രോൾ അടിക്കുക, കാരണം ഇതാണ്

അഭിറാം മനോഹർ| Last Modified ഞായര്‍, 31 ഡിസം‌ബര്‍ 2023 (08:36 IST)
സംസ്ഥാനത്ത് ഇന്ന് രാത്രി എട്ട് മണി മുതല്‍ തിങ്കളാഴ്ച രാവിലെ ആറ് വരെ പെട്രോള്‍ പമ്പുകള്‍ അടച്ചിടും. പെട്രോള്‍ പമ്പുകളെയും ഡീലര്‍മാരെയും സംരക്ഷിക്കുക. ഡീലര്‍ മാര്‍ജിന്‍ മുന്‍കാല പ്രാബല്യത്തോടെ നല്‍കുക. മാനദണ്ഡങ്ങള്‍ ലംഘിച്ച് നിര്‍മിച്ച പമ്പുകള്‍ക്കെതിരെ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് ഓള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ട്രേഡേഴ്‌സിന്റെ നടപടി.

പ്രശ്‌നപരിഹാരമുണ്ടായില്ലെങ്കില്‍ ഫെബ്രുവരി മുതല്‍ രാത്രികാലങ്ങളില്‍ പെട്രോള്‍ പമ്പുകള്‍ അടച്ചിട്ടുകൊണ്ട് പ്രതിഷേധിക്കാനാണ് സംഘടനയുടെ തീരുമാനം. സംഘടന സംസ്ഥാന പ്രസിഡന്റ് ടോമി തോമസ് ജനറല്‍ സെക്രട്ടറി സഫ അഷറഫ് എന്നിവരാണ് ഇക്കാര്യം അറിയിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :