ഇരട്ടക്കുട്ടികൾ ആണോ? ആരാധകരുടെ ചോദ്യത്തിന് മറുപടിയുമായി പേളി മാണി
കെ ആര്‍ അനൂപ്|
Last Modified തിങ്കള്‍, 18 ഡിസംബര്‍ 2023 (13:04 IST)
വരാനിരിക്കുന്നത് ട്വിൻസാണോ ആണോ ? ഈ ചോദ്യം പലരും തന്നോട് ചോദിക്കാറുണ്ടെന്ന് പേളി. പുതിയ വീഡിയോയിലാണ് നടി വിശേഷങ്ങൾ പങ്കുവെക്കുന്നത്.
കുട്ടിയുടെ മൂവ്മെന്റ്സ് ഇപ്പോൾ നന്നായി ഫീൽ ചെയ്യുന്നുണ്ടെന്നും ആദ്യ കുഞ്ഞിനെ ഗർഭിണിയായിരിക്കുമ്പോൾ മൂവ്മെന്റ്സ് അത്ര അനുഭവപ്പെട്ടിരുന്നില്ലെന്നും പേളി പറയുന്നു.ആദ്യത്തെ ഗർഭകാലത്തെ പല കാര്യങ്ങളും ഇപ്പോഴാണ് ഞാൻ ഓർക്കുന്നത് പോലും. ആദ്യത്തെ പ്രഗ്നൻസിയിൽ നെഞ്ചെരിച്ചിൽ ഉണ്ടായിരുന്നുവെന്ന് ഞാൻ ഓർത്തെടുത്തത് രണ്ടാമത്തെ പ്രഗ്നൻസിയിൽ നെഞ്ചെരിച്ചിൽ വന്നപ്പോഴാണ്. അതുപോലെ കാലുകൾക്ക് വേദനയുണ്ടാകും എന്നത് രണ്ടാമത്തെ പ്രഗ്നൻസിയിൽ ആ വേദന വന്നപ്പോഴാണ് ഞാൻ ഓർത്തെടുത്തത്.
ആദ്യത്തെ കുട്ടിയായ നില വയറിൽ ചവിട്ടും ബോധ്യമുള്ളതുകൊണ്ട് അച്ഛൻറെ അരികിലാണ് അവൾ കിടന്നുറങ്ങുന്നതെന്ന് പേളി പറയുന്നു. എല്ലാവരും ചോദിക്കുന്ന ചോദ്യത്തിന് ഉത്തരവും പേളി നൽകുന്നുണ്ട്.ട്വിൻസാണോയെന്ന ചോദ്യത്തിന് അല്ലെന്നാണ് മറുപടി.ഒരാൾ മാത്രമെ വയറ്റിലുള്ളു. അതുപോലെ കുഞ്ഞിന് വേണ്ടി കുറച്ച് സാധനങ്ങൾ മാത്രമെ വാങ്ങിയിട്ടുള്ളുവെന്നും പേളി മാണി പറഞ്ഞു.