മണ്ഡലകാലം: സന്നിധാനത്തെത്തുന്ന ഭക്തര്‍ക്ക് സൗജന്യ വൈഫൈ സേവനം ലഭ്യമാക്കാനൊരുങ്ങി ദേവസ്വം ബോര്‍ഡ്

സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 18 ഡിസം‌ബര്‍ 2023 (12:13 IST)
മണ്ഡലകാലത്തോടനുബന്ധിച്ച് സന്നിധാനത്തെത്തുന്ന ഭക്തര്‍ക്ക് സൗജന്യ വൈഫൈ സേവനം ലഭ്യമാക്കാനൊരുങ്ങി ദേവസ്വം ബോര്‍ഡ്. ബിഎസ്എന്‍എലുമായി സഹകരിച്ചാകും സേവനം ലഭ്യമാക്കുന്നത്. പരമാവധി അരമണിക്കൂര്‍ സൗജന്യ വൈഫൈ ആയിരിക്കും ലഭ്യമാകുന്നത്. നെറ്റ്വര്‍ക്ക് പ്രതിസന്ധി മൂലം മിക്ക സാഹചര്യങ്ങളിലും ഭക്തര്‍ക്ക് വീട്ടിലേക്ക് ബന്ധപ്പെടാന്‍ സാധിക്കാറില്ല.

പദ്ധതിയുടെ ആദ്യഘട്ടമെന്ന നിലയില്‍ നടപ്പന്തല്‍, തിരുമുറ്റം, സന്നിധാനം, മാളികപ്പുറം, ആഴിയുടെ ഭാഗങ്ങള്‍, മാളികപ്പുറത്തുള്ള അപ്പം-അരവണ കൗണ്ടറുകള്‍, മരാമത്ത് കോംപ്ലക്‌സ്, ആശുപത്രികള്‍ എന്നിവിടങ്ങളില്‍ വൈഫൈ ലഭ്യമാകും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :