1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Trivandrum local news

തിരുവനന്തപുരത്ത് ശബരിമല തീര്‍ത്ഥാടകരുടെ കാറിടിച്ച് പ്രഭാത സവാരിക്കിറങ്ങിയ രണ്ടുപേര്‍ മരിച്ചു

Trivandrum
തിരുവനന്തപുരത്ത് ശബരിമല തീര്‍ത്ഥാടകരുടെ കാറിടിച്ച് പ്രഭാത സവാരിക്കിറങ്ങിയ രണ്ടുപേര്‍ മരിച്ചു. തിരുവനന്തപുരം പേരൂര്‍ക്കടയിലാണ് സംഭവം. ആന്ധ്രാപ്രദേശില്‍ നിന്നുള്ള തീര്‍ത്ഥാടകരുടെ വാഹനമാണ് ഇടിച്ചത്. ഹരിദാസ്, വിജയന്‍ എന്നിവരാണ് മരിച്ചത്. 
 
ഇടിയെ തുടര്‍ന്ന് രണ്ടുപേരും റോഡിന് സമീപത്തെ താഴ്ചയിലേക്ക് വീണു. നിയന്ത്രണം വിട്ട കാര്‍ ഒരു മരത്തിലിടിച്ചാണ് നിന്നത്. രണ്ടുപേര്‍ക്ക് ഇടിയേറ്റ വിവരം താമസിച്ചാണ് നാട്ടുകാര്‍ അറിയുന്നത്. ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണപ്പെട്ടിരുന്നു.
അടുത്ത ലേഖനം
ജോഡോ യാത്രയ്ക്കും രക്ഷിക്കാനായില്ല; അടിതെറ്റി കോണ്‍ഗ്രസ്, ഇപ്പോള്‍ മൂന്ന് സംസ്ഥാനങ്ങളില്‍ മാത്രം