സിആര്‍ രവിചന്ദ്രന്‍|
Last Modified ചൊവ്വ, 21 നവംബര്‍ 2023 (12:28 IST)
തിരുവനന്തപുരത്ത് നഗരത്തില്‍ ഓടിക്കൊണ്ടിരിക്കെ വാനിന് തീപിടിച്ച് കത്തി നശിച്ചു. തിരുവനന്തപുരം അമ്പലമുക്കിലായിരുന്നു അപകടം നടന്നത്. ഗ്യാസ് ഉപയോഗിച്ച് ഓടിക്കൊണ്ടിരുന്ന മാരുതി ഒമിനി വാനാണ് അഗ്‌നിക്കിരയായത്.
പിന്നാലെ സ്ഥലത്തെത്തിയ ഫയര്‍ഫോഴ്സ് സംഘം തീ നിയന്ത്രണ വിധേയമാക്കി. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. വാഹനത്തിന് തീപിടിച്ച ഉടന്‍ തന്നെ ഡ്രൈവര്‍ ഇറങ്ങിയോടുകയായിരുന്നു.