1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Trivandrum local news

ആശ്രിത നിയമന ഉത്തരവില്‍ ഭേദഗതി വരുത്തി; സമ്മതമൊഴി അപേക്ഷയ്‌ക്കൊപ്പം സമര്‍പ്പിക്കണം

Trivandrum
സമാശ്വാസ തൊഴില്‍ദാന പദ്ധതി പ്രകാരമുള്ള ആശ്രിത നിയമന വ്യവസ്ഥകളിലെ ആശ്രിത സംരക്ഷണ സമ്മതമൊഴി ഉത്തരവില്‍ ഭേദഗതി വരുത്തി. മരണമടഞ്ഞ ജീവനക്കാരുടെ മാതാവ്, പിതാവ് ഒഴികെയുള്ളവര്‍ ആശ്രിത നിയമനത്തിന് അപേക്ഷിക്കുമ്പോള്‍, ജീവനക്കാരുടെ മാതാവ്, പിതാവ്, വിധവ, വിഭാര്യന്‍ എന്നിവരെ ജീവിതകാലം മുഴുവന്‍ സംരക്ഷിക്കുമെന്നും ആശ്രിതരായ മക്കളെയും സഹോദരങ്ങളെയും പ്രായപൂര്‍ത്തിയാകുന്നതുവരെ സംരക്ഷിക്കുമെന്നുമുള്ള സമ്മതമൊഴി അപേക്ഷയ്‌ക്കൊപ്പം സമര്‍പ്പിക്കണം.
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
അനക്കോണ്ടയ്ക്കൊരു മുത്തം, സോഷ്യല്‍ മീഡിയയില്‍ വൈറലായി വീഡിയോ