ലൈവില്‍ കണ്ടിട്ട് നാളുകളായി, കാരണം വെളിപ്പെടുത്തി ലക്ഷ്മി നായര്‍, വീഡിയോ

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 21 നവം‌ബര്‍ 2023 (09:21 IST)
അവതാരകയും അധ്യാപകയുമായ ലക്ഷ്മി നായര്‍ സോഷ്യല്‍ മീഡിയയുടെ ലോകത്തും സജീവമാണ്. തന്നോട് അടുത്തുള്ള വിശേഷങ്ങള്‍ ആരാധകരുമായി യൂട്യൂബിലൂടെ അവര്‍ പങ്കുവെക്കാറുണ്ട്. ലക്ഷ്മിയുടെ മരുമകളായ അനുരാധയുടെ പ്രസവം ഈ അടുത്തായിരുന്നു കഴിഞ്ഞത്. കുഞ്ഞിന് രണ്ടുമാസം പ്രായമേ ആയിട്ടുള്ളൂ.'അനുക്കുട്ടിയും വാവയും അവിടെയും ഇവിടെയുമാണ് നില്‍ക്കുന്നത്. കുഞ്ഞുവാവ സുഖമായിരിക്കുന്നു. സരസ്വതിയെന്നാണ് പേരിട്ടതെന്ന് ലക്ഷ്മി പറയുന്നു. കുറച്ചുകാലമായി താന്‍ എന്തുകൊണ്ടാണ് ലൈവില്‍ വരാത്തതെന്ന കാരണവും ലക്ഷ്മി വെളിപ്പെടുത്തിയിരിക്കുകയാണ്.

കുറച്ചുനാളുകള്‍ക്ക് ശേഷമാണ് ലക്ഷ്മി യൂട്യൂബില്‍ പ്രത്യക്ഷപ്പെട്ടത്. കൊച്ചുമക്കളെ കുറിച്ചാണ് ഇപ്പോള്‍ എല്ലാവരും ചോദിക്കുന്നതെന്ന് ലക്ഷ്മി പറയുന്നു. അതേസമയം കുഞ്ഞിനെ കാണിക്കാന്‍ സമയമായിട്ടില്ല എന്നും പ്രൈവസി മാനിക്കുന്നത് കൊണ്ടാണ് വാവയെ ഞങ്ങള്‍ കാണിക്കാത്തതെന്നും കുഞ്ഞിന്റെ ശബ്ദം ഒക്കെ വീഡിയോയില്‍ നിങ്ങള്‍ക്ക് കേള്‍ക്കാന്‍ ആവുമെന്നും ലക്ഷ്മി നായര്‍ പുതിയ യൂട്യൂബ് വീഡിയോയില്‍ പറയുന്നു.

'അനുക്കുട്ടിയുടെ പ്രസവമൊക്കെയായി ബിസിയായിരുന്നു, എനിക്ക് ചാനലൊന്നും അധികം ശ്രദ്ധിക്കാന്‍ കഴിഞ്ഞില്ല. വീഡിയോകള്‍ ഉണ്ടായിരുന്നെങ്കിലും എനിക്കത് കാണാനുള്ള സാവകാശമുണ്ടായിരുന്നില്ല. ഇപ്പോള്‍ രണ്ടാമത്തെ ചാനലും ഞാന്‍ ആക്റ്റീവാക്കിയിട്ടുണ്ട്. ഇനി കൃത്യമായി വീഡിയോ ചെയ്യണമെന്നാണ് ആഗ്രഹം',-ലക്ഷ്മി നായര്‍ പറഞ്ഞു.







ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :