തിരുവനന്തപുരത്ത് കുടുംബവഴക്കിന്റെ പേരില്‍ പോലീസ് പിടിച്ചുകൊണ്ടുപോയ യുവാവ് ആത്മഹത്യ ചെയ്ത സംഭവം; പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചെന്നും അന്വേഷണം വേണമെന്നും കുടുംബാംഗങ്ങള്‍

സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 7 ഓഗസ്റ്റ് 2023 (14:07 IST)
തിരുവനന്തപുരത്ത് കുടുംബവഴക്കിന്റെ പേരില്‍ പോലീസ് പിടിച്ചുകൊണ്ടുപോയ യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചെന്നും അന്വേഷണം വേണമെന്നും കുടുംബാംഗങ്ങള്‍. വെഞ്ഞാറമൂട് ആലിയാട് പത്തേക്കര്‍ അജി ഭവനില്‍ അജിത് കുമാറിനെയാണ് കഴിഞ്ഞ ദിവസം വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. 47 വയസായിരുന്നു.

പോലീസ് മര്‍ദ്ദനമേറ്റെന്ന് സുഹൃത്തുക്കളോടും വീട്ടുകാരോടും പറയുകയും തൊട്ടടുത്ത ദിവസം കന്യാകുളങ്ങര കുടുംബരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടിയിരുന്നതായും ബന്ധുക്കള്‍ പറയുന്നു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം അന്വേഷണം ആവശ്യപ്പെട്ട് ഉന്നത അധികാരികള്‍ക്ക് പരാതി നല്‍കുമെന്നും അജിത് കുമാറിന്റെ പിതാവ് ഗോപിനാഥന്‍ നായര്‍ പറഞ്ഞു. അതേസമയം ആരോപണങ്ങള്‍ പോലീസ് നിഷേധിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :