യുവകര്‍ഷകന്റെ ഓണത്തിന് വിളവെടുക്കാന്‍ പാകമായ 406 നേന്ത്രവാഴകള്‍ കെഎസ്ഇബി അധികൃതര്‍ വെട്ടിനശിപ്പിച്ചു

സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 7 ഓഗസ്റ്റ് 2023 (13:19 IST)
യുവകര്‍ഷകന്റെ ഓണത്തിന് വിളവെടുക്കാന്‍ പാകമായ 406 നേന്ത്രവാഴകള്‍ കെഎസ്ഇബി അധികൃതര്‍ വെട്ടിനശിപ്പിച്ചു. കവളങ്ങാട് വാരപ്പെട്ടിയിലാണ് സംഭവം. 220 കെവി ടവര്‍ ലൈനിന്റെ അടിയില്‍ നിന്ന ഇളങ്ങവം കാവുംപുറം അനീഷ് തോമസിന്റെ കുലച്ച വാഴകളാണ് വെട്ടിമാറ്റിയത്. ആയിരം വാഴകളാണ് അനീഷ് കൃഷി ചെയ്തത്. ഞായറാഴ്ച കൃഷിയിടത്തില്‍ എത്തിയപ്പോഴാണ് വാഴകള്‍ വെട്ടിയിട്ട നിലയില്‍ കണ്ടെത്തിയത്.

സംഭവത്തില്‍ കൃഷമന്ത്രി പി. പ്രസാദിന്റെ ഇടപെടലിന് പിന്നാലെ വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി കെഎസ്ഇബിയോട് വിശദീകരണം തേടി. മുന്‍കൂട്ടി നോട്ടീസ് നല്‍കാതെയാണ് വാഴ വെട്ടിയതെന്നും നാലുലക്ഷത്തിന്റെ നഷ്ടമുണ്ടായെന്നും അനീഷ് പറയുന്നു. പലയിടത്തുനിന്നായി വായ്പ എടുത്താണ് കൃഷിചെയ്തതെന്നും യുവാവ് പറയുന്നു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :