അവയവദാനത്തിലൂടെ ആറു പേര്‍ക്ക് പുതുജീവന്‍ നല്‍കിയ സാരംഗിന് എസ്എസ്എല്‍സി പരീക്ഷയില്‍ ഫുള്‍ എ പ്ലസ്

സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 19 മെയ് 2023 (17:37 IST)
അവയവദാനത്തിലൂടെ ആറു പേര്‍ക്ക് പുതുജീവന്‍ നല്‍കിയ സാരംഗിന് എസ്എസ്എല്‍സി പരീക്ഷയില്‍ ഫുള്‍ എപ്ലസ്. ഓട്ടോറിക്ഷ അപകടത്തില്‍ പരിക്കേറ്റ സാരംഗ് ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്. ആറ്റിങ്ങല്‍ ബോയ്‌സ് സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു സാരംഗ്. ആറാം തീയതി ആയിരുന്നു സാരംഗിന് അപകടം സംഭവിച്ചത്.

അമ്മയ്‌ക്കൊപ്പം ഓട്ടോയില്‍ സഞ്ചരിക്കവെയാണ് അപകടം നടന്നത്. ഓട്ടോ മറിഞ്ഞാണ് അപകടം ഉണ്ടായത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സാരംഗ് തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. സാരംഗിന്റെ കണ്ണുകള്‍, വൃക്ക, കരള്‍, ഹൃദയം, മജ്ജ തുടങ്ങിയ അവയവങ്ങളാണ് ദാനം നല്‍കിയത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :