സേ പരീക്ഷ ജൂൺ 7 മുതൽ: സർട്ടിഫിക്കറ്റ് ജൂൺ ആദ്യവാരം ഡിജി ലോക്കറിൽ: പ്ലസ് വൺ ക്ലാസുകൾ ജൂലായ് 5 മുതൽ

അഭിറാം മനോഹർ| Last Modified വെള്ളി, 19 മെയ് 2023 (16:52 IST)
എസ്എസ്എൽസി ഉത്തരക്കടലാസുകളുടെ പുനർമൂല്യനിർണയം, സൂക്ഷ്മപരിശോധന, ഫോട്ടോകോപ്പിക്കുള്ള അപേക്ഷകൾ എന്നിവ മെയ് 20 മുതൽ 24 വരെ ഓൺലൈനായി നൽകാമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. ഉപരിപഠനത്തിന് അർഹത നേടാത്ത കുട്ടികൾക്കുള്ള സേ ജൂൺ 7 മുതൽ 14 വരെ നടത്തും. ജൂൺ അവസാനം ഫലം പ്രസിദ്ധീകരിക്കും. പരമാവധി 3 വിഷയങ്ങൾക്കാണ് സേ പരീക്ഷ എഴുതാനാവുക.

പ്ലസ് വൺ ക്ലാസുകൾ ജൂലായ് 5 മുതലാകും ആരംഭിക്കുക. ജൂൺ ആദ്യവാരം മുതൽ സർട്ടിഫിക്കറ്റുകൾ ഡിജി ലോക്കറിൽ ലഭ്യമാകും. 68,604 വിദ്യാർഥികൾ എല്ലാ വിഷയത്തിലും എ പ്ലസ് നേടി. കഴിഞ്ഞവർഷം ഇത് 44,363 പേർക്കായിരുന്നു എ പ്ലസ്. 44 ശതമാനമാണ് വർധനവ്. കണ്ണൂർ ജില്ലയിലാണ് ഏറ്റവും കൂടുതൽ വിജയശതമാനം 99.94 ശതമാനമാണ് വിജയം. ഏറ്റവും കുറവ് വിജയം വയനാട്ടിൽ. 98.41 ശതമാനം. പാലായിലും മൂവാറ്റുപുഴയുമാണ് 100 ശതമാനം വിജയമുള്ള വിദ്യാഭ്യാസജില്ലകൾ.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :