ബിഗ് ബോസ് സ്‌ക്രിപ്റ്റഡ് അല്ല,സഹായമോ നിര്‍ദ്ദേശമോ കിട്ടിയിട്ടില്ല,മുന്‍ മത്സരാര്‍ത്ഥി ബ്ലെസ്ലി പറയുന്നു

കെ ആര്‍ അനൂപ്| Last Modified വെള്ളി, 19 മെയ് 2023 (15:14 IST)
ബിഗ് ബോസ് തട്ടിപ്പാണെന്നും സ്‌ക്രിപ്റ്റഡ് ആണെന്നും റോബിന്‍ പറഞ്ഞിരുന്നു. ഇതിനെതിരെ മുന്‍ മത്സരാര്‍ത്ഥി ബ്ലെസ്ലി രംഗത്തെത്തി.

സോഷ്യല്‍ മീഡിയയിലൂടെ ആയിരുന്നു ബ്ലെസ്ലിയുടെ പ്രതികരണം.

'സത്യസന്ധമായി പറഞ്ഞാല്‍ ഞാന്‍ ബിഗ് ബോസ് വീട്ടില്‍ കയറിയത് മുതല്‍ 98-ാ മത്തെ ദിവസം വരെ ഞാന്‍ വേറൊരു മനുഷ്യരെയും കണ്ടിട്ടില്ല. മോഹന്‍ലാലിനെയും സഹ മത്സരാര്‍ത്ഥികളെയും അല്ലാതെ.ടാസ്‌കുകളില്ലാതെ എഴുതാന്‍ പോലും അനുവാദമില്ല. ഞാന്‍ കണ്ട ബിഗ് ബോസ് സ്‌ക്രിപ്റ്റഡ് അല്ല. എനിക്ക് ഒരു വിധത്തിലുള്ള സഹായമോ നിര്‍ദ്ദേശമോ കിട്ടിയിട്ടില്ല.ആളുകളെ എന്റര്‍ടെയ്ന്‍ ചെയ്യിക്കാനും മാനുപ്പുലേറ്റ് ചെയ്യാനും ബിഗ് ബോസ് വീഡിയോ എഡിറ്റ് ചെയ്യുമോ? യെസ്. പക്ഷെ സ്‌ക്രിപ്റ്റഡ് അല്ല. സ്‌ക്രിപ്റ്റഡ് ആണെന്ന് പറയുന്ന മണ്ടന്മാര്‍ സ്വന്തം ഇമേജ് രക്ഷിക്കാന്‍ നോക്കുകയാണെന്നും',-ബ്ലെസ്ലി റോബിന്റെ പേര് പറയാതെ പറയുന്നു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :