1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Trivandrum local news

തിരുവനന്തപുരത്ത് വനിതാ പൊലീസ് ചമഞ്ഞ് തട്ടിപ്പ് നടത്തിയ യുവതി പിടിയില്‍

Trivandrum
തിരുവനന്തപുരത്ത് വനിതാ പൊലീസ് ചമഞ്ഞ് തട്ടിപ്പ് നടത്തിയ യുവതി പിടിയില്‍. വെങ്ങാനൂര്‍ സ്വദേശിനി 29കാരിയായ അശ്വതി കൃഷ്ണയാണ് പിടിയിലായത്. മേനംകുളം സ്വദേശിയായ അനുപമയുടെ പരാതിയിലാണ് നടപടി. ജോലി വാഗ്ദാനം നല്‍കിയും വീട് വെക്കാന്‍ ലോണ്‍ ഏര്‍പ്പാട്‌ചെയ്തു നല്‍കാമെന്നും വിശ്വസിപ്പിച്ചാണ് യുവതി പണം തട്ടിയത്. 
 
ഏഴ് ലക്ഷം രൂപയുടെ ലോണ്‍ പാസായെന്ന് പറഞ്ഞ് ചെക്ക് നല്‍കി ഇവര്‍ വിശ്വാസം ആര്‍ജിച്ചെടുത്തശേഷമാണ് തട്ടിപ്പ് നടത്തിയത്. 
അടുത്ത ലേഖനം
ചുഴലിക്കാറ്റ് വരുന്നു; തമിഴ്‌നാട്ടിലും കേരളത്തിലും ജാഗ്രത